ഫാക്ടറി തീപിടുത്തം-ഉചിതമായ നഷ്ടപരിഹാരം നല്‍കണം: കെ.എസ്.എസ്.ഐ.എ

കണ്ണൂര്‍: വന്‍ തീപിടുത്തംമൂലം ഭീമമായ നഷ്ടംനേരിട്ട പാപ്പിനിശേരി ചുങ്കത്തെ ബലിയപട്ടം ടൈല്‍സ് ലാമിനേറ്റഡ് ഫാക്ടറി കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സി.അബ്ദുല്‍കരീം സെക്രട്ടെറി ടി.പി.നാരായണന്‍ നേതൃത്വത്തില്‍ അസോസിയേഷന്‍ ഭാരവാഹികള്‍ സന്ദര്‍ശിച്ചു.

കെ.എസ്.എസ്.ഐ.എ അംഗം കൂടിയായ ഫാക്ടറി ഉടമ കെ.എം.ഷക്കീറുദ്ദിനെ ഇരുവരും ആശ്വസിപ്പിച്ചു.

ഇടക്കിടെ ഉണ്ടാകുന്ന ഇത്തരം തീപിടുത്തങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ധര്‍മ്മശാലയില്‍ ഒരു അഗ്നിരക്ഷാനിലയം സ്ഥാപിക്കണമെന്ന് കെ.എസ്.എസ്.ഐ.എ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടും

അത് പ്രാവര്‍ത്തികമായിട്ടില്ലെന്നും അതിനാല്‍ ഫാക്ടറി ഉടമക്ക് അടിയന്തിരമായി ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്നും നേതാക്കള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.