ആരോഗ്യ മന്ത്രിക്കെതിരെ കലാപ ആഹ്വാനത്തിന് കേസെടുക്കണം:കെ.എസ്.വൈ.എഫ്

കണ്ണൂര്‍: ആരോഗ്യ മന്ത്രിക്കെതിരെ കലാപ ആഹ്വാനത്തിന് കേസെടുക്കണമെന്ന് കെ.എസ്.വൈ.എഫ് ആവശ്യപ്പെട്ടു.

ആരോഗ്യമേഖലയിലെ തകര്‍ച്ചക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയവര്‍ മന്ത്രിയെ മര്‍ദ്ദിച്ചു എന്ന് പറഞ്ഞു നാട്ടില്‍ മന്ത്രി കലാപത്തിന് ആഹ്വാനം ചെയ്യുകയായിരുന്നുവെന്ന് കെ.എസ്.വൈ.എഫ് സംഘടിപ്പിച്ച ബഹുജന മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന സെക്രട്ടെറി സുധീഷ് കടന്നപ്പള്ളി പറഞ്ഞു.

വെന്റിലേറ്ററിലായ ആരോഗ്യരംഗത്തെ രക്ഷിക്കുക, മന്ത്രി വീണ ജോര്‍ജിന്റെ ധിക്കാരം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് നടന്ന മാര്‍ച്ചില്‍ കെ.വി.ഉമേഷ് അധ്യക്ഷത വഹിച്ചു.

വി.എന്‍. അഷറഫ്, കെ.പി.സലീം, ഗോവി ശ്രീകണ്ഠാപുരം, ഷംസുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രജുല്‍ സ്വാഗതവും സ്‌നേഹ
കാരിച്ചി നന്ദിയും പറഞ്ഞു.