ബഹുജന ക്യാമ്പയിനുമായി കെ.എസ്.വൈ.എഫ്-മയക്കുമരുന്ന്-മാഫിയഗുണ്ടാ സംഘങ്ങളെ നിലയ്ക്ക് നിര്‍ത്തുക-
തിരുവനന്തപുരം: മയക്കുമരുന്ന്-മാഫിയഗുണ്ടാ സംഘങ്ങളെ നിലയ്ക്ക് നിര്‍ത്തുക ബഹുജന ക്യാമ്പയിനുമായി കെ.എസ്.വൈ.എഫ്.
സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്ന് മാഫിയ സംഘങ്ങളുടെ വിളയാട്ടത്തിനെതിരെയും, ഗുണ്ടാ സംഘങ്ങളുടെ
അക്രമത്തിനെതിരെയും സംസ്ഥാനത്തുടനീളം ബഹുജനക്യാംപെയിന്‍ സംഘടിപ്പിക്കുവാന്‍ കെ.എസ്.വൈ.എഫ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
തിരുവനന്തപുരം എം.വി.ആര്‍ ഭവനത്തില്‍ ചേര്‍ന്ന യോഗം സി.എം.പി.ജന.സെക്രട്ടറി സി.പി.ജോണ്‍ ഉദ്ഘാടനം ചെയ്തു.
സുധീഷ് കടന്നപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. അനീഷ് ചേനക്കര, സി.എ.അജീര്‍, കെ.എ.കുര്യന്‍, അഡ്വ:നാന്‍സി, ടി.കെ.വിനോദ് എന്നിവര്‍ സംസാരിച്ചു.
