മുന്‍ മന്ത്രി കെ.ടി.ജലീല്‍ എം.എല്‍.എയെ കൊല്ലുമെന്ന് ഭീഷണി-മാട്ടൂല്‍ സ്വദേശിക്കെതിരെ കേസ്-

പഴയങ്ങാടി: മുന്‍ മന്ത്രി കെടി ജലീലിനെ ഫോണില്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണി. മാട്ടൂല്‍ സ്വദേശിക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു.

മാട്ടൂല്‍ കടപ്പുറത്ത് ഹൗസില്‍ കെ എന്‍ അബൂബക്കറിനെതിരെയാണ് കേസെടുത്തത്. കെ ടി ജലീലിന്റെ ഫോണിലേക്ക് ഒക്ടോബര്‍ അഞ്ചാം തീയതി വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്.

പിന്നീട് നിരവധി തവണ  വാട്‌സാപ്പ്‌  വഴിയാണ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സന്ദേശം അയച്ചത്.

ജലീല്‍ ഇത് ഡിജിപിക്ക് കൈമാറി. സൈബര്‍സെല്ലിന്റ സഹായത്തോടെയുള്ള പരിശോധനയില്‍ പഴയങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നാണ് സന്ദേശം പോയതെന്ന് മനസ്സിലായി.

പഴയങ്ങാടി പോലീസിന്റെ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പോലീസ് കേസെടുത്തിട്ടുണ്ട്.

ഐപിസി 163, 506 ,120 ഒ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഇയാളെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും പഴയങ്ങാടി പോലീസ് അറിയിച്ചു.