പൂജാകര്‍മ്മശ്രേഷ്ഠാ പുരസ്‌ക്കാരം കുടല്‍മന നാരായണന്‍ നമ്പൂതിരിക്ക്.

പിലാത്തറ: അറത്തില്‍ ഭജനസംഘം ഏര്‍പ്പെടുത്തിയ പൂജാകര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം പൂജാരിയും ജോതിഷ താന്ത്രികാചാര്യനും സാമൂഹിക പ്രവര്‍ത്തകനുമായ ഭദ്രപുരത്തെ കുടല്‍മന നാരായണ നമ്പൂതിരിക്ക് നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ശബരിമല ശ്രീധര്‍മ്മ ശാസ്താക്ഷേത്രം സഹശാന്തി, വൈക്കം, മൂത്തേടത്ത് കാവ്, ജഗദംബിക ക്ഷേത്രം, മല്ലപ്പള്ളി ആനിക്കാട്ട് കാവ്, തിരുവനന്തപുരം വെള്ളനാട്ട് ഭഗവതി ക്ഷേത്രം, തിരുപ്പൂര്‍ അയ്യപ്പക്ഷേത്രം തുടങ്ങി കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ക്ഷേത്രങ്ങളില്‍ പൂജാരി എന്ന നിലയിലും 11 ക്ഷേത്രങ്ങളില്‍ താന്ത്രികാചാര്യനായും ചെയ്തുവരുന്ന സേവനങ്ങളെ വിലയിരുത്തിയാണ് പുരസ്‌കാരം നല്‍കുന്നത്.

അഖില കേരള താന്ത്രിക മണ്ഡലം, പയ്യന്നൂര്‍ ആര്‍ട്‌സ് കോളേജ് സ്ഥാപകന്‍, ദീപം രംഗവേദി പ്രസിഡന്റ്, യോഗ ക്ഷേമസഭ യുവജനസഭ ജില്ല ട്രഷറര്‍ തുടങ്ങി നിരവധി സംഘടനകളില്‍ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അറത്തില്‍ ശ്രീഭദ്രപുരം ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി കുടുംബമായ കുടല്‍മന തറവാട്ടംഗമാണ്.

10,000 രൂപയും ശില്‍പവും അടങ്ങുന്ന പുരസ്‌കാരം ഡിസംബര്‍ ആദ്യവാരത്തില്‍ സമര്‍പ്പിക്കും.

വാര്‍ത്താസമ്മേളനത്തില്‍ വി.എം. വേണുഗോപാലന്‍, ഒ.കെ. നാരായണന്‍ നമ്പൂതിരി, മാങ്കുളം വിഷ്ണു എന്നിവര്‍ പങ്കെടുത്തു.