Skip to content
തളിപ്പറമ്പ് നഗരസഭയിലെ ഒന്നാം വാര്‍ഡായ കുപ്പം മുസ്ലിംലീഗിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ്.
നേരത്തെ പഞ്ചായത്തായിരുന്ന കാലഘട്ടം മുതല്‍ തുടര്‍ച്ചയായി ലീഗ് സ്ഥാനാര്‍ത്ഥികളെ തന്നെ വിജയിപ്പിക്കുന്ന വാര്‍ഡാണ് കുപ്പം.
യു.ഡു.എഫിന്റെ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി ടി.ഇര്‍ഫാന(34),
എന്‍.ഡി.എയുടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ടി.ഗീത(58),
എല്‍.ഡി.എഫിന്റെ സി.പി.എം സ്ഥാനാര്‍ത്ഥി റനിത(44)എന്നിവരാണ് മല്‍സര രംഗത്തുള്ളത്.
കുപ്പം വാര്‍ഡിലെ ആകെ വോട്ടര്‍മാര്‍ 1432 ആണ്.
ഇതില്‍ 726 പുരുഷന്‍മാരും 706 സ്ത്രീകളുമാണ്.
എം.എം.എ.യു.പി സ്‌ക്കൂളിന്റെ പുതിയ ബ്ലോക്കിലാണ് പോളിംഗ് സ്‌റ്റേഷന്‍.
ടി.ഇര്‍ഫാന
സ്വകാര്യ സ്‌ക്കൂള്‍ അധ്യാപികയാണ്. ആദ്യമായാണ് മല്‍സര രംഗത്ത് എത്തുന്നത്. കുപ്പം സ്വദേശിയാണ്.
ടി.ഗീത
കുപ്പം കണികുന്ന് സ്വദേശിനിയായ വീട്ടമ്മ, ആദ്യമായാണ് മല്‍സര രംഗത്തെത്തുന്നത്.
റനിത
കുപ്പം കണികുന്ന് സ്വദേശിനി, തളിപ്പറമ്പ് ടൗണ്‍ വനിത സഹകരണ സംഘത്തില്‍ ജുനിയര്‍ ക്ലര്‍ക്കായി ജോലി ചെയ്യുന്നു. മല്‍സര രംഗത്ത് ആദ്യം.