കുറുമാത്തൂര്‍: പഞ്ചായത്തിലെ 2026-27 വര്‍ഷത്തെ വാര്‍ഷിക ബഡ്ജറ്റില്‍ എല്ലാ വീടുകളിലും പന്നിയൂര്‍ ഒന്ന് കുരുമുളക് തൈകള്‍ വിതരണം ചെയ്യാനുള്ള പദ്ധതി പ്രഖ്യാപിച്ചു. 87.5 ലക്ഷം രൂപ ഇതിനായി നീക്കി വെച്ചു.
ബഡ്സ് സ്കൂളില്‍ പാര്‍ക്ക് നിര്‍മ്മിക്കുന്നതിനും വിവിധ തെറാപ്പികള്‍ക്കായി 56 ലക്ഷം രൂപയും വകയിരുത്തി.
മുഴുവന്‍ എല്‍.പി വിഭാഗം കുട്ടികള്‍ക്കും സ്കിപ്പിംഗ് റോപ്പും കായികപരിശീലനവും നല്കാന് 10 ലക്ഷം രൂപ നീക്കിവെച്ചു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് സഹായം മുതല്‍ ഉല്പാദന വര്‍ദ്ധനവ് വരെയുള്ള വിവിധ പദ്ധതികള്‍ക്കായി 39 കോടി 48 ലക്ഷം രൂപ വരവും, 36 കോടി 88 ലക്ഷം രൂപ ചെലവും, 2-കോടി 60 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.അനിത അവതരിപ്പിച്ചു.
പ്രസിഡന്റ് എസ്.പി.രമേശന് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എം.വി.പവിത്രന് സ്വാഗതവും അക്കൗണ്ടന്റ് പി.ജിഷ നന്ദിയും പറഞ്ഞു.