കുറുമാത്തൂരില്‍ യു.ഡി.എഫിന് മികച്ച വിജയം-സീറ്റുകള്‍ നാലില്‍ നിന്ന് ആറായി ഉയര്‍ത്തി.

കുറുമാത്തൂര്‍: കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ യു.ഡി.എഫിന് മികച്ച വിജയം.

കഴിഞ്ഞ 25 വര്‍ഷമായി സി.പി.എം വിജയിച്ചുവരുന്ന പൂമംഗലം വാര്‍ഡ് പിടിച്ചെടുത്ത യു.ഡി.എഫ് കഴിഞ്ഞ തവണ നേടിയ നാല് വാര്‍ഡുകള്‍ ആറായി ഉയര്‍ത്തി.

1995 ല്‍ എം.എന്‍.പൂമംഗലം വിജയിച്ചതൊഴിച്ചാല്‍ പൂമംഗലം വാര്‍ഡ് പിന്നീടൊരിക്കലും കോണ്‍ഗ്രസിന് ലഭിച്ചിട്ടില്ല.

വാര്‍ഡ് വിഭജനത്തോടെ 18-ാം വാര്‍ഡായ പൂമംഗലത്ത് സി.പി.എം കൂടുതല്‍ സുരക്ഷിതമായിരുന്നു.

അവിടെയാണ് 29 വോട്ടിന് ഒ.വി.ശോഭന വിജയിച്ചത്.

പുതുതായി രൂപം കൊണ്ട വരഡൂല്‍ 13-ാം വാര്‍ഡ് 237 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുസ്ലിംലീഗിലെ നജ്മ മുസ്തഫ പിടിച്ചടക്കിയത്.

കുറുമാത്തൂര്‍ ഏഴാം വാര്‍ഡില്‍ 673 വോട്ടിനാണ് യൂത്ത്‌ലീഗ് നേതാവ് നൗഷാദ് പുതുക്കണ്ടം വിജയിച്ചത്.

പൊക്കുണ്ട് 5-ാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജുബൈരിയ ടീച്ചര്‍ 424 വോട്ടിനാണ് വിജയിച്ചത്.

ചൊറുക്കള വാര്‍ഡ് നാലില്‍ സറീന സാമ 561 വോട്ടുകളുടെ ഭൂരിപക്ഷം നേടി. പന്നിയൂര്‍ 20-ാം വാര്‍ഡില്‍ ടി.പി.സയ്യിദിന്റെ ഭൂരിപക്ഷം 964 വോട്ടുകളാണ്.

കാലിക്കടവ് വാര്‍ഡില്‍ വെറും ആറ് വോട്ടിനായിരുന്നു  യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്.

ആകെയുള്ള 20 വാര്‍ഡുകളില്‍ 14 സീറ്റാണ് എല്‍.ഡി.എഫിന് ലഭിച്ചത്.