കുതിരവട്ടത്ത് ഓടുപൊളിച്ച് ഒളിച്ചോട്ടം-
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് ഒരു അന്തേവാസി കൂടി ചാടിപ്പോയി.

ഇന്ന് പുലർച്ചെയാണു പതിനേഴുകാരി ഓടുപൊളിച്ചു ചാടിപ്പോയത്.
അന്തേവാസി കൊല്ലപ്പെട്ട അഞ്ചാം വാർഡിലാണു സുരക്ഷാവീഴ്ച
ഇന്നലെ വൈകുന്നേരം രക്ഷപ്പെട്ട യുവാവിനെ ഷൊർണൂരിൽ കണ്ടെത്തിയിരുന്നു.
ശുചിമുറിയുടെ വെന്റിലേഷൻ തകർത്തായിരുന്നു ഇയാളുടെ രക്ഷപ്പെടൽ കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു പുരുഷനും സ്ത്രീയും ചാടിപ്പോയിരുന്നു.
ഒരേ കോംപൗണ്ടിലെ രണ്ടു കെട്ടിടങ്ങളിൽ താമസിക്കുകയായിരുന്ന മലപ്പുറം സ്വദേശിനിയും നടക്കാവ് സ്വദേശിയുമാണു പുറത്തുകടന്നത്.
മലപ്പുറം സ്വദേശിനിയെ മലപ്പുറത്തു നിന്നും പുരുഷനെ കോഴിക്കോട് നഗരത്തിൽ നിന്നും കണ്ടെത്തിയിരുന്നു
