കാക്കിക്കുള്ളില്‍ കുറ്റാന്വേഷണചരിത്രം രചിച്ച ചരിത്രകാരന്റെ തീയരുടെ ചരിത്രം ഈ മാസം പ്രകാശനം ചെയ്യും.
കരിമ്പം.കെ.പി.രാജീവന്
പരിയാരം: കാക്കിക്കുള്ളിലെ ചരിത്രകാരന്റെ അഞ്ചാമത്തെ പുസ്തകം ആ മാസം അവസാനം പുറത്തിറങ്ങും.
ചരിത്രഗവേഷകനും അധ്യാപകനുമായിരുന്ന പരിയാരം പോലീസ് ഇന്‍സ്പെക്ടര്‍ കെ.വി.ബാബുവിന്റെ പുതിയ ചരിത്രഗ്രന്ഥം വടക്കേമലബാറിലെ തീയസമുദായത്തിന്റെ ചരിത്രമാണ്.
വടക്കേമലബാറിലെ തീയര് പൈതൃകവും പ്രതാപവും എന്ന് പേരിട്ടിരിക്കുന്ന പുസ്തകം പത്ത് വര്‍ഷത്തിലേറെയായി നടത്തിവരുന്ന ഗവേഷണത്തിന്റെ ഫലമാണ്.
1978 മുതല്‍ 2018 വരെ നടന്ന വടക്കേമലബാറിലെ രാഷ്ട്രീയ കൊലപാതക കേസുകളുടെ വിവരങ്ങളും അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.
മുന്‍ ഡി.ജി.പി.ഡോ.അലക്സാണ്ടര്‍ ജേക്കബാണ് പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത്.
വൈതല്‍മല ചരിത്രപശ്ചാത്തലവും ടൂറിസം സാധ്യതകളും, കോലത്തുനാട് നാള്‍വഴി ചരിത്രം, മലബാര്‍ പോലീസ് രേഖകള്‍, മലബാര്‍ ചരിത്രം മിത്തും മിഥ്യയും സത്യവും എന്നീ പുസ്തകങ്ങളാണ് ഇതിനുമുമ്പായി കെ.വി.ബാബു എഴുതിയിട്ടുള്ളത്.
എഴുതിയ നാല് പുസ്തകങ്ങളിലും സമഗ്രചരിത്രത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയിട്ടുള്ള കെ.വി.ബാബുവിന്റെ ഏറ്റവും മികച്ച മറ്റൊരു ചരിത്രഗ്രന്ഥമാണ് വടക്കേമലബാറിലെ തീയര്പൈതൃകവും പ്രതാപവും.
ശ്രീകണ്ഠാപുരം കൊയ്യം സ്വദേശിയായ കെ.വി.ബാബു അധ്യാപകനായിരിക്കെയാണ് എസ്.ഐയായി പോലീസില്‍ സര്‍വീസില്‍ ചേര്‍ന്നത്.
കൂത്തുപറമ്പ്, ബാലുശേരി, വളപട്ടണം എന്നിവിടങ്ങളില്‍ സി.ഐയായിരുന്നു. വിജിലന്‍സിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ ഇന്‍സ്പെക്ടറാണ്.
ചരിത്രരചനയോടൊപ്പം നിരവധി പ്രമാദമായ കേസുകളില്‍ പ്രതികളെ പിടികൂടി കുറ്റാന്വേഷണ രംഗത്തും ഇദ്ദേഹം വേറിട്ട ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്.