കെ.വി.വേണുഗോപാല്‍ കണ്ണൂര്‍ അഡീ.എസ്.പി.
കണ്ണൂര്‍: കൂത്തുപറമ്പ് അസി.പോലീസ് കമ്മീഷണര്‍ കെ.വി.വേണുഗോപാലിനെ പ്രമോട്ട് ചെയ്ത് കണ്ണൂര്‍ സിറ്റി അഡീഷണല്‍ എസ്.പിയായി മാറ്റി നിയമിച്ചു.
നേരത്തെ തളിപ്പറമ്പ് ഡിവൈ.എസ്.പിയായി പ്രവര്‍ത്തിച്ച വേണുഗോപാല്‍ നിരവധി പ്രമാദമായ കേസുകളിലെ കുറ്റവാളികളെ കണ്ടെത്തിയതിന് ദേശീയ-സംസ്ഥാന പോലീസ് ബഹുമതികള്‍ക്ക് അര്‍ഹനായിട്ടുണ്ട്. ചീമേനി സ്വദേശിയാണ്.
