സമഗ്രമായ ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കണം-കേരള യുക്തിവാദി സംഘം- എ.സി.മാത്യു പ്രസിഡന്റ്, കെ.ടി.രാമചന്ദ്രന്‍ സെക്രട്ടറി.

തളിപ്പറമ്പ്: ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത ഉറപ്പുവരുത്തുന്ന സമഗ്രമായ ഏകീകൃത സിവില്‍ നിയമം രാജ്യത്ത് നടപ്പിലാക്കണമെന്ന് കേരളയുക്തിവാദി സംഘം തളിപ്പറമ്പ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.പ്രസാദ് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.

കെ.ടി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

എ.സി.മാത്യു, പി.വി.രാമകൃഷ്ണന്‍, കെ.വി.രമേശന്‍, രാജേഷ് കെ. കച്ചുബ്രോന്‍, മധുസൂദനന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ദാസന്‍ പുളിക്കല്‍ പ്രമേയം അവതരിപ്പിച്ചു.

കെ.വി.മേജര്‍ സ്വാഗതവും ബേബി കുടിയാന്മല നന്ദിയും പറഞ്ഞു.

ഭക്ഷ്യക്ഷാമത്തിന് പരിഹാരം കണ്ടെത്തിയ ഹരിതവിപ്ലവത്തിന്റെ പിതാവ് ഡോ:എം.എസ് സ്വാമിനാഥന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

അന്ധവിശ്വാസ-ദുരാചാര നിര്‍മ്മാര്‍ജന നിയമം നിര്‍മ്മിച്ച് നടപ്പിലാക്കണമെന്നും സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു.

പുതിയ ഭാരവാഹികളായി:എ.സി.മാത്യു-പ്രസിഡന്റ്, പി.പി.മധുസുദനന്‍, ജോളി.എം.സെബാസ്റ്റ്യന്‍(വൈസ് പ്രസിഡന്റുമാര്‍), കെ.ടി.രാമചന്ദ്രന്‍(സെക്രട്ടറി), രാജേഷ് കെ കച്ചുബ്രോന്‍, കെ.വി.രമേശന്‍(ജോ.സെക്രട്ടെറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.