തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ ബദരിയ്യ നഗറില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന കെ.പി.എം.റിയാസുദ്ദീന് കെട്ടിവെക്കാനുള്ള തുക നല്‍കിയത് തളിപ്പറമ്പ് മഹല്ല് സ്വത്ത് സംരക്ഷണസമിതി.
സമിതി ചെയര്‍മാന്‍ സി.അബ്ദുള്‍കരീമാണ് കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്ന വേദിയില്‍ വെച്ച് വഖഫ് സ്വത്ത്‌സംരക്ഷണസമിതി സെക്രട്ടെറി കൂടിയായ റിയാസുദ്ദീന് തുക കൈമാറിയത്.
സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടെറി കെ.സന്തോഷ്, സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റംഗം ടി.കെ.ഗേവിന്ദന്‍, ചലച്ചിത്ര സംവിധായകന്‍ ഷെറി എന്നിവരും എല്‍.ഡി.എഫ് നേതാക്കളും പരിപാടിയില്‍പങ്കെടുത്തു.
സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ കൂടിയായ റിസാസുദ്ദീന്റെ സ്ഥാനാര്‍ത്ഥിത്വം എല്‍.ഡി.എഫ് പ്രവര്‍ത്തകരില്‍ പുത്തനുണര്‍വ്വ് സൃഷ്ടിച്ചിട്ടുണ്ട്.