ലൂര്‍ദ്ദ് നേഴ്സിങ്ങ് വിദ്യാര്‍ത്ഥികള്‍ ദീപം തെളിയിച്ചു.
തളിപ്പറമ്പ്: ലൂര്‍ദ്ദ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് നഴ്സിംഗ് സയന്‍സിലെ വിദ്യാര്‍ഥികള്‍ നിസ്വാര്‍ത്ഥ സേവനത്തിന്റെ പാതയിലേക്ക് സ്വയം
സമര്‍പ്പിച്ചുകൊണ്ട് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ദീപം തെളിയിച്ച് പ്രതിജ്ഞ എടുത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു.
കണ്ണൂര്‍ ഗവ.നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ പ്രഫ.എം.കെ.പ്രീത വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ഹില്‍ഡ ഷാജി, എ.പി.നിജുരാജ്, എന്നിവര്‍ ദീപം തെളിയിക്കല്‍ ചടങ്ങിനു നേതൃത്വം നല്കി. ഡോ.ജോസഫ് ബെനവന്‍,
രാഖി ജോസഫ്, പ്രഫ.ടി.സെന്തില്‍കുമാര്‍, പ്രഫ. എല്‍.കെ. ജോണ്സണ് എന്നിവര്‍ പ്രസംഗിച്ചു.