നാളെ അനുവദനീയമായത് ഇവ മാത്രം-ഞായറാഴ്ച അവശ്യ സര്‍വീസ് മാത്രം;

കണ്ണൂര്‍: നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ജനുവരി 23, 30 (ഞായറാഴ്ച) തീയ്യതികളില്‍ ജില്ലയില്‍ അവശ്യസര്‍വ്വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ എസ്.ചന്ദ്രശേഖര്‍ അറിയിച്ചു.

ഞായറാഴ്ച ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ആയിരിക്കും. പ്രസ്തുത ദിവസങ്ങളില്‍ ചുവടെ ചേര്‍ത്തിരിക്കുന്ന പ്രവൃത്തികളും സംവിധാനങ്ങളും മാത്രമേ അനുവദിക്കുകയുള്ളൂ.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ കേന്ദ്രസംസ്ഥാന സ്ഥാപനങ്ങളും ബോര്‍ഡുകളും കോര്‍പ്പറേഷനുകളും പ്രവര്‍ത്തിക്കാം.

ജീവനക്കാര്‍ക്ക് സ്ഥാപനമേധാവികള്‍ അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.

അടിയന്തര അവശ്യ വസ്തുക്കളുടെ നിര്‍മ്മാണത്തിലേര്‍പ്പെടുന്ന ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും പ്രവര്‍ത്തനം ആവശ്യമുള്ള എല്ലാ വ്യവസായ സ്ഥാപനങ്ങളും കമ്പനികളും തുറന്ന് പ്രവര്‍ത്തിക്കാം.

സ്ഥാപന ഉടമ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് തൊഴിലാളികള്‍ക്ക് യാത്ര ചെയ്യാം. ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കളായ സ്ഥാപനങ്ങളുടെ തൊഴിലാളികള്‍ക്ക് അതത് സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് യാത്ര ചെയ്യാം.

ഹോസ്പിറ്റലിലേക്ക് പോകുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കോവിഡ് വാക്‌സിനേഷന്‍ എടുക്കാന്‍ വേണ്ടി പോകുന്നവര്‍ക്കും ബന്ധപ്പെട്ട രേഖകള്‍ കാണിച്ച് യാത്ര ചെയ്യാം.

ദീര്‍ഘദൂര ബസ് സര്‍വ്വീസുകള്‍, ട്രെയിന്‍, വിമാനയാത്ര എന്നിവ അനുവദനീയമാണ്. പൊതുഗതാഗതം, ചരക്ക് വാഹനങ്ങള്‍, എയര്‍ പോര്‍ട്ട്, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യവാഹനങ്ങള്‍ എന്നിവക്ക് യാത്രാരേഖകള്‍ കാണിച്ച് യാത്ര ചെയ്യാം.

അനാദിക്കടകള്‍, പഴങ്ങളും പച്ചക്കറികളും വില്‍ക്കുന്ന കടകള്‍, മില്‍ക്ക് ബൂത്തുകള്‍, മത്സ്യം, മാംസം വില്‍ക്കുന്ന കടകള്‍, കള്ളു ഷാപ്പ്, എന്നിവ രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒമ്പത് മണിവരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാം.

ഹോട്ടലുകള്‍, ബേക്കറികള്‍ എന്നിവ ഹോംഡെലിവറി, പാഴ്‌സല്‍ സംവിധാനത്തില്‍ മാത്രം രാവിലെ ഏഴ് മണിമുതല്‍ രാത്രി ഒമ്പത് മണിവരെ തുറന്ന് പ്രവര്‍ത്തിക്കാം.

വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആള്‍ക്കാരെ മാത്രമേ അനുവദിക്കൂ.

ചടങ്ങില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

ഇകൊമേഴ്‌സ്, കൊറിയര്‍ സര്‍വ്വീസുകള്‍ രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒമ്പത് മണിവരെ പ്രവര്‍ത്തിക്കാം.

ഞായറാഴ്ചത്തേക്ക് മുന്‍കൂട്ടി ഹോട്ടലുകളും റിസോര്‍ട്ടുകളും ബുക്ക് ചെയ്ത ടൂറിസ്റ്റുകള്‍ക്ക് അവിടെ താമസിക്കുന്നതിലേക്ക് യാത്ര ചെയ്യാം.

പാചക വാതകം, പ്രകൃതി വാതകം എന്നിവയുമായി പോകുന്ന വാഹനങ്ങള്‍.

മത്സര പരീക്ഷകളുടെ നടത്തിപ്പുും പരീക്ഷാര്‍ത്ഥികളുടെ സഞ്ചാരവും. സര്‍ക്കാര്‍ സ്വകാര്യ മേഖലയിലുള്ള ഡിസ്‌പെന്‍സറികള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍, മെഡിക്കല്‍ ഉപകരണ സ്‌റ്റോറുകള്‍, ക്ലിനിക്കുകള്‍,

നഴ്‌സിംഗ് ഹോമുകള്‍, ലബോറട്ടറികള്‍, ആംബുലന്‍സുകള്‍, അനുബന്ധ മെഡിക്കല്‍ സ്ഥാപനങ്ങള്‍. ടോള്‍ ബൂത്ത്. പ്രിന്റ്,

ഇലക്ട്രോണിക്ക്, വിഷ്വല്‍ ആന്‍ഡ് സോഷ്യല്‍ മീഡിയ ഹൗസസ്, ശുചീകരണ പ്രവൃത്തികള്‍. വാഹനങ്ങളുടെ അടിയന്തര റിപ്പയറിംഗ് നടത്തുന്ന വര്‍ക്ക്‌ഷോപ്പുകള്‍