ലോട്ടറിടിക്കറ്റ് വില വര്‍ദ്ധിപ്പിക്കില്ലെന്ന് ഡയരക്ടര്‍ ഉറപ്പുനല്‍കി: മടപ്പള്ളി ബാലകൃഷ്ണന്‍.

കണ്ണൂര്‍: ഭാഗ്യക്കുറി ടിക്കറ്റിന്റെ വില 50 രൂപയായി വര്‍ദ്ധിപ്പിക്കില്ലെന്ന് ലോട്ടറി ഡയരക്ടര്‍ എബ്രഹാം റെന്‍.

പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മുഖവില വര്‍ദ്ധിപ്പിക്കുന്നതിനെതിരെ ലോട്ടറി തൊഴിലാളിയുണിയന്‍ സി.ഐ.ടി.യു കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ലോട്ടറി ഡയറക്ടറെ കണ്ട് നിവേദനം നല്‍കിയപ്പോഴാണ് ഈ ഉറപ്പ് ലഭിച്ചതെന്ന് ജില്ലാ സെക്രട്ടെറി മടപ്പള്ളി ബാലകൃഷ്ണന്‍ അറിയിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരമാണ് യൂണിയന്‍ ജില്ലാ കമ്മറ്റി കണ്ണൂരിലെത്തിയ ഡയറക്ടറെ കണ്ട് നിവേദനം നല്‍കിയത്.

പി.കെ.മനോഹരന്‍, ആര്‍.രാധാകൃഷ്ണന്‍, ടി.ബാലന്‍ എന്നിവരും മടപ്പള്ളി ബാലകൃഷ്ണനോടൊപ്പം ഉണ്ടായിരുന്നു.