പ്രണയം, ചതി, അടി പിന്നെ പോലീസ്-

തലശ്ശേരി: വര്‍ഷങ്ങളോളം പ്രണയിച്ച തന്നെ ഒഴിവാക്കി കാമുകി മറെറാരു വിവാഹത്തിന് തയ്യാറായത് കാമുകനെ ചൊടിപ്പിച്ചു.

ഇരുവരും കണ്ടപ്പോള്‍ തല്ലും പോലീസ് കേസുമായി. ഇന്നലെ വൈകുന്നേരം തലശ്ശേരി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.

കണ്ണൂരിലെ സ്വകാര്യ ബേങ്കില്‍ ജോലി ചെയതു വരുന്ന ഇല്ലിക്കുന്ന് സ്വദേശിയായ യുവാവും, മറെറാരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയുമാണ് ഇന്നലെ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കണ്ടുമുട്ടിയത്.

ഇവര്‍ തമ്മില്‍ നേരത്തെ പണയത്തിലുമായിരുന്നു, വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനിടെ മറ്റൊരാളുമായി യുവതിയുട വിവാഹം ഉറപ്പിക്കുകയും ചെയ്തു.

ഈ വിഷയം സംസാരിക്കവെയാണ് ഇരുവരും തമ്മില്‍ തെറ്റിയതും യുവതിയെ യുവാവ് കരണകുറ്റിക്ക് അടിക്കുന്നതും.

സംഭവം കണ്ട മറ്റ് യാത്രക്കാര്‍ യുവാവിനെ കൈകാര്യം ചെയ്തു. യുവതിയുടെ വീട് അടുത്തായതിനാല്‍ വിവരമറിഞ്ഞ് യുവതിയുടെ ബന്ധുക്കളെത്തിയും യുവാവിനെകൈകാര്യം ചെയ്തതായി പരാതിയുണ്ട്.

ഒടുവില്‍ പോലീസ് എത്തി ഇരുവരെയും സ്റ്റേഷനില്‍ കൊണ്ടുപോയി. ഇത് സംബന്ധിച്ച് പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവാവിന്റെ പേരില്‍ ഐ.പി.സി.354 വകുപ്പ് പകാരമാണ് കേസ്.