കഥ, സംഭാഷണം: കൈപ്പള്ളിയില്‍ കുട്ടന്‍പിള്ള-ലവ് ഇന്‍ കേരളക്ക് അന്‍പത്തിയഞ്ച്.
കൊട്ടാരക്കര കൈപ്പള്ളിയില്‍ കുട്ടന്‍ പിള്ള എന്ന കെ.പി.കൊട്ടാരക്കര 1950 ല്‍ മെരിലാന്റ് നിര്‍മ്മിച്ച ആത്മസഖിക്ക് കഥ, സംഭാഷണം എഴുതിക്കൊണ്ടാണ് സിനിമയുടെ ലോകത്തെത്തിയത്.
ആത്മസഖിയില്‍ പ്രധാനപ്പെട്ട വേഷത്തില്‍ അഭിനയിക്കുകയും ചെയ്തു.
തുടര്‍ന്ന് ആറ് സിനിമകള്‍ക്കും രചന നിര്‍വ്വഹിച്ചു.
1961 ല്‍ എ.ഭീംസിംഗ് സംവിധാനം ചെയ്ത തമിഴ് സൂപ്പര്‍ ഹിറ്റ് ചിത്രം പാശമലറിന്റെ രചന നിര്‍വ്വഹിച്ചതോടെ പ്രശസ്തിയിലേക്ക് ഉയര്‍ന്നു.
1960 ല്‍ ആര്‍.എം.കൃഷ്ണസ്വാമി സംവിധാനം ചെയ്ത തങ്കം മനസു തങ്കം എന്ന തമിഴ്‌സിനിമ നിര്‍മ്മിച്ചു.
പ്രേംനസീര്‍ ആയിരുന്നു നായകന്‍.
1963 ല്‍ എം.ജി.ആര്‍, സാവിത്രി, എം.ആര്‍.രാധ എന്നിവര്‍ അഭിനയിച്ച പരിശ്(സംവിധാനം-ഡി.യോഗാനന്ദ്) കഥ, സംഭാഷണം എഴുതി നിര്‍മ്മിച്ചു.
1965 ല്‍ ജീവിതയാത്ര എന്ന സിനിമ നിര്‍മ്മിച്ചു. ശശികുമാറിന്റെ സംവിധാനത്തില്‍ പ്രേംനസീര്‍ നായകനായ ഈ സിനിമയുടെ രചനയും കൊട്ടാരക്കര തന്നെ.
66 ല്‍ പെണ്‍മക്കള്‍(ശശികുമാര്‍), 67 ല്‍ കാണാത്ത വേഷങ്ങള്‍(എം.കൃഷ്ണന്‍ നായര്‍), 68 ല്‍ വിദ്യാര്‍ത്ഥി, ലവ് ഇന്‍ കേരള, 69 ല്‍ രഹസ്യം, റസ്റ്റ് ഹൗസ്, രക്തപുഷ്പം, ലങ്കാദഹനം(എല്ലാം ശശികുമാര്‍), 72 ല്‍ സംഭവാമി യുഗേയുഗേ, അജ്ഞാതവാസം, പച്ചനോട്ടുകള്‍, ഹണിമൂണ്‍, ഓമനക്കുഞ്ഞ്(എ.ബി.രാജ്), അമ്മ, ശാന്ത ഒരു ദേവത, മധുരസ്വപ്നം, അവള്‍ കണ്ട ലോകം(എം.കൃഷ്ണന്‍ നായര്‍), 1979 ല്‍ ശിവാജി അഭിനയിച്ച് തമിഴില്‍ സൂപ്പര്‍ ഹിറ്റായ തങ്കപ്പതക്കം അഗ്നിപര്‍വ്വതം എന്ന പേരില്‍ മലയാളത്തിലേക്ക് റീമേക്ക് ചെയ്തു(സംവിധാനം-പി.ചന്ദ്രകുമാര്‍), 1983 ല്‍ യുദ്ധം(ശശികുമാര്‍), 1984 ല്‍ മനസേ നിനക്കു മംഗളം(എ.ബി.രാജ്), 85 ല്‍ ഈ ശബ്ദം ഇന്നത്തെ ശബ്ദം(പി.ജി.വിശ്വംഭരന്‍), 86 വല്‍ അവള്‍ കാത്തിരുന്നു അവനും(പി.ജി.വിശ്വംഭരന്‍), 2001 ല്‍ ദോസ്ത്(തുളസിദാസ്), 2002 ല്‍ മഴത്തുള്ളിക്കിലുക്കം(അക്ബര്‍-ജോസ്) എന്നീ സിനിമകള്‍ നിര്‍മ്മിച്ചു.
ജീനിതയാത്ര മുതല്‍ യുദ്ധം വരെ 18 സിനിമകളുടെ രചന നിര്‍വ്വഹിച്ചു.
ലവ് ഇന്‍ കേരള(റിലീസ്-1968-ആഗസ്ത്-9).
കൊട്ടാരക്കര കഥയും തിരക്കഥയും രചിച്ച് മൂത്ത മകന്‍ ഗണേഷിന്റെ പേരിലുള്ള ഗണേഷ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച എല്ലാ സിനിമകളും കുറ്റാന്വേഷണ-പ്രതികാര സിനിമകളായിരുന്നു.
അവസാന നിമിഷത്തില്‍ മാത്രമേ നസീറും ഭാസിയും സി.ഐ.ഡികളാണെന് പ്രേക്ഷകര്‍ മനസിലാക്കുകയുള്ളൂ.
അത്തരത്തിലൊരു വിഷയം തന്നെയാണ് ലവ് ഇന്‍ കേരള.
(ലവ് ഇന്‍ കേരള ഉള്‍പ്പെടെ അക്കാലത്തെ സിനിമകളില്‍ മിക്കതിലും സ്വാമിമാരാണ് പ്രധാന വില്ലന്‍മാര്‍)
പ്രേംനസീര്‍, അടൂര്‍ഭാസി, കെ.പി.ഉമ്മര്‍, ജോസ് പ്രകാശ്, ഫ്രണ്ട് രാമസ്വാമി, ഗോവിന്ദന്‍കുട്ടി, പത്മിനി, നിക്കോളോസ്, രാധിക, സുശീല, ആറന്മുള പൊന്നമ്മ, പുഷ്പകുമാരി, ഹേമമാല, ലളിത എന്നിവര്‍ മുഖ്യവേഷം ചെയ്തു.
സി.ജെ.മോഹന്‍ ക്യാമറയും ജെ.ശ്രീനിവാസലു എഡിറ്റിംഗും നിര്‍വ്വഹിച്ചു.
ആര്‍.ബി.എസ്.മണി കലാസംവിധാനം, എസ്.എ നായര്‍ പോസ്റ്റര്‍.
വിമല ഫിലിംസാണ് വിതരണക്കാര്‍.
ഗാനങ്ങള്‍(രചന-ശ്രീകുമാരന്‍തമ്പി-സംഗീതം-എം.എസ്.ബാബുരാജ്).
1-അമ്മേ മഹാകാളിയമ്മേ-കെ.പി.ഉദയഭാനു, സി.ഒ. ആന്റോ.
2-അതിഥി-അതിഥി-എസ്.ജാനകി.
3-കുടുകുടുത്തിര കുമ്മി-പി.ലീല, കമല.
4-ലവ് ഇന്‍ കേരള-സീറോ ബാബു, എല്‍.ആര്‍.ഈശ്വരി, ആര്‍ച്ചി ഹട്ടന്‍.
5-മധു പകര്‍ന്ന ചുണ്ടുകളില്‍0ഡയചന്ദ്രന്‍, ബി.വസന്ത.
6-നൂറു നൂറു പുലരികള്‍-യേശുദാസ്.
7-ഓം നമ ശിവായ-ജോസ് പ്രകാശ്.
8-പ്രേമിക്കാന്‍ മറന്നു-പി.ലീല, മഹാലക്ഷ്മി.