ആലപ്പുഴയിലെ വിവാഹിതരായ കമിതാക്കള്‍ പയ്യന്നൂരില്‍ പിടിയില്‍.

പയ്യന്നൂര്‍: ആലപ്പുഴയിലെ വിവാഹിതരായ കമിതാക്കള്‍ പയ്യന്നൂരില്‍ പിടിയില്‍.

ആലപ്പുഴയില്‍ നിന്നും ഒളിച്ചോടി പയ്യന്നൂരിലെത്തിയ ഇവരെ ആലപ്പുഴയില്‍ നിന്നെത്തിയ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ചേര്‍ത്തല സ്വദേശികളായ വര്‍ഗ്ഗീസ് എന്ന ഷാജി, മേരീ ശീതള്‍(31) എന്നിവരെയാണ് കുത്തിയതോട് പോലീസ് പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപമുള്ള ലോഡ്ജില്‍ നിന്നും പിടികൂടിയത്.

രണ്ട് കുട്ടികളുടെ അമ്മയായ മേരീ ശീതളിനെ ഇക്കഴിഞ്ഞ ജനുവരി മൂന്ന് മുതല്‍ കാണാനില്ലെന്ന് ഭര്‍ത്താവ് വിനോദിന്റെ പരാതിയില്‍

അന്വേഷണം നടത്തവെ യാണ് പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപമുണ്ടെന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടെ വ്യക്തമായത്.

കാമുകന്‍ വര്‍ഗീസ് എന്ന ഷാജിക്ക് ഭാര്യയും മൂന്ന് മക്കളുമുണ്ട്. പയ്യന്നൂരിലെത്തിയ പോലീസ് പയ്യന്നൂര്‍ പോലീസിന്റെ സഹായത്തോടെ ലോഡ്ജില്‍ നിന്നും ഇവരെ പിടികൂടുകയായിരുന്നു.