മഅ്ദനി ഇനി കേരളത്തില്‍ തന്നെ താമസിക്കും, സുപ്രീംകോടതിയുടെ അനുമതി.
ന്യൂഡല്‍ഹി: ബെംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലെ സ്വന്തം സ്ഥലത്ത് തങ്ങാന്‍ സുപ്രീം കോടതിയുടെ അനുമതി.
15 ദിവസത്തില്‍ ഒരിക്കല്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ മഅദനിയോട് കോടതി നിര്‍ദേശിച്ചു.
ആവശ്യമെങ്കില്‍ ചികിത്സയ്ക്കായി കൊല്ലത്തിന് പുറത്തുള്ള ജില്ലയില്‍ കൊല്ലം പോലീസിന്റെ അനുമതിയോടെ പോകാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
മദനി ഉള്‍പ്പെട്ട ബെംഗളൂരു സ്‌ഫോടനക്കേസിലെ സാക്ഷി വിസ്താരം പൂര്‍ത്തിയായതായി കര്‍ണാടക പോലീസ് സുപ്രീം കോടതിയില്‍ വ്യക്തമാക്കി.
ഇതേത്തുടര്‍ന്നാണ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കേരളത്തിലെ സ്വന്തം പ്രദേശത്ത് തങ്ങാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്.
എന്നാല്‍ വിചാരണ കോടതി ആവശ്യപ്പെടുമ്പോള്‍ ബെംഗളൂരുവിലെ കോടതിയില്‍ എത്തണമെന്നും ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, എം.എം.സുന്ദരേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.