മഹാത്മജി രക്തസാക്ഷിത്വ ദിനം ആചരിച്ചു

തളിപ്പറമ്പ്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ ആഭിമുഖ്യത്തില്‍ 73-ാം മഹാത്മജി രക്തസാക്ഷിത്വ ദിനം ആചരിച്ചു.

ചായാ ചിത്രത്തിനു മുന്നില്‍ പ്രവര്‍ത്തകര്‍ പുഷ്പാപാര്‍ച്ചന നടത്തി. എം.എന്‍ പൂമംഗലത്തിന്റെ അധ്യക്ഷതയില്‍ കെ.രമേശന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മണ്ഡലം സെക്രട്ടറി കെ.രഞ്ജിത്ത്, വി.രാഹുല്‍, അഡ്വ.ടി.പി.രാമചന്ദ്രന്‍, മാവില പത്മനാഭന്‍, പി.വി.നാണു,


പി.വി.രുഗ്മിണി, സി.വി.വരുണ്‍, കെ.വി.ടി. മുഹമ്മദ് കുഞ്ഞി, പി.വി.വത്സല, ദീപ രഞ്ജിത്ത്, ടി.വി.ഭാസ്‌കരന്‍, മുരളി പൂക്കോത്ത്, പി.വി.നാരായണ കൂട്ടി, സായൂജ്, കെ.വി.അശോകന്‍, കെ.വി.ഗായത്രി, ഗോവിന്ദന്‍ പുളിമ്പറമ്പ് എന്നിവര്‍ സംസാരിച്ചു.