പി.കെ.ജോസഫിന്റെ മകരവിളക്ക് @ 44.
ശശികുമാറിന്റെ സംവിധാനസഹായിയായി രംഗത്തുവന്നയാളാണ് പി.കെ.ജോസഫ്.
1979 ല്‍ പെണ്ണൊരുമ്പെട്ടാല്‍ എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം സ്വതന്ത്ര സംവിധായകനായത്.
അതേ വര്‍ഷം തന്നെ സുഖത്തിന്റെ പിന്നാലെ, കല്ലുകാര്‍ത്യായനി എന്നീ സിനിമകള്‍ സംവിഥധാനം ചെയ്തു.
1980 ലാണ് ജോസിനെ നായകനാക്കി മകരവിളക്ക് ന്നെ സിനിമ സംവിധാനം ചെയ്തത്.
മേക്കപ്പ്മാന്‍ എം.ഒ.ദേവസ്യയാണ് നിര്‍മ്മാതാവ്.
പിന്നീട് 1981 ല്‍ ഊതിക്കാച്ചിയപൊന്ന്, 82 ല്‍ കയം, 83 ല്‍ എന്റെ കഥ, കാത്തിരുന്ന ദിവസം, ഒരു മുഖം പല മുഖം, മനസൊരു മഹാസമുദ്രം, 84 ല്‍ ഒരു തെറ്റിന്റെ കഥ, കൂടു തേടുന്ന പറവ, 85 ല്‍ സ്‌നേഹിച്ച കുറ്റത്തിന്, മുളമൂട്ടില്‍ അടിമ, 88 ല്‍ വിടപറയാന്‍മാത്രം, രഹസ്യം പരമരഹസ്യം എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.
1980 ജനുവരി നാലിനാണ് 44 വര്‍ഷങ്ങള്‍ക്ക് മുമ്പ് മകരവിളക്ക് റിലീസ് ചെയ്തത്. ജോസ്, ശങ്കരാടി, കുതിരവട്ടംപപ്പു, സത്താര്‍, പ്രതാപചന്ദ്രന്‍, ബാലന്‍.കെ.നായര്ഡ, സുമേഷ്, കനകദുര്‍ഗ്ഗ, ആറന്‍മുള പൊന്നമ്മ, ജയന്തി, ശ്രീലത എന്നിവരാണ് പ്രധാന വേഷങ്ങളില്‍. എസ്.എല്‍.പുരം സദാനന്ദനാണ് കഥ, തിരക്കഥ, സംഭാഷണം എഴുതിയത്. ബി.ആര്‍.രാമകൃഷ്ണ ക്യാമറ.ും കെ.നാരായണന്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചു. കല-കെ.ബാലന്‍, പരസ്യം-എസ്.എ.നായര്‍. മാലിത്ര പ്രൊഡക്ഷന്ഡസിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമയുടെ വിതരണം വിജയ മൂവീസ്. ശ്രീകുമാരന്‍തമ്പിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയത് കെ.ജെ.ജോയ്.
ഗാനങ്ങള്‍-
1-മകരവിളക്കേ മകരവിളക്കേ-എന്‍.ശ്രീകാന്ത്.
2-വസന്തത്തിന്‍ വിരിമാറില്‍-കാര്‍ത്തികേയന്‍.