കലോത്സവങ്ങളില്‍ മേക്കപ്പ് കലാകാരന്മാര്‍ക്ക് അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കണം: ചമയം
കരിവെള്ളൂര്‍: സ്‌കൂള്‍ കലോത്സവങ്ങളില്‍ കുട്ടികള്‍ക്ക് നേരയുള്ള ചൂഷണം തടയാന്‍ മേക്കപ്പ്-അനുബന്ധ കലാകാരന്മാര്‍ക്ക് അംഗീകൃത സംഘടനയുടെ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന് കണ്ണൂര്‍-കാസര്‍കോട് ജില്ലാ പ്രഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (ചമയം) കണ്‍വെന്‍ഷന്‍ അധിക്യതരോടാവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും നൃത്ത അധ്യാപകര്‍ക്കുംകത്ത് നല്‍കും.
കലോത്സവ ഗ്രീന്‍ റൂമുകളില്‍ പരിചയമില്ലാത്ത നിരവധി പേരാണ് എത്തുന്നത്.
പലര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ സംഘാടകര്‍ക്കും ഇത്തരക്കാരെ തടയാന്‍ സാധിക്കുന്നില്ല.
വിദ്യാഭ്യാസ വകുപ്പില്‍ നിന്നും പുറത്തുവിടുന്ന കലോത്സവ സര്‍ക്കുലറില്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന അറിയിപ്പ് ഉള്‍പ്പെടുത്തണമെന്ന് ചമയം സംഘടന ആവശ്യപ്പെട്ടു.
ജില്ലാ രക്ഷാധികാരി അശോകന്‍ ചിലങ്ക ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് വിജയന്‍ ചെറുവത്തൂര്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി രാജേഷ് ക്രിസ്റ്റല്‍, വൈസ് പ്രസിഡന്റ് റെജി കമ്പല്ലുര്‍, ട്രഷറര്‍ കെ.രമേശന്‍, മേഖലാ ഭാരവാഹികളായ ഷാജി മാടായി, രവീന്ദ്രന്‍ കൊട്ടോടി, കെ.ഷിബു കുമാര്‍, ജോബി നവരസ എന്നിവര്‍ പ്രസംഗിച്ചു.
അംഗങ്ങള്‍ക്കുള്ള പുതിയ ഐഡി കാര്‍ഡ് വിതരണം സെപ്തംബര്‍ 24 ന് ഉച്ചയ്ക്ക് 2 ന് കരിവെള്ളൂര്‍ ഓണക്കുന്നില്‍ നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
