മാനവസഞ്ചാരത്തിന്റെ ഭാഗമായി പ്രമുഖ വ്യക്തികളെ സന്ദര്‍ശിച്ച് നേതാക്കള്‍.

പയ്യന്നൂര്‍: സുന്നി യുവജന സംഘം (എസ്.വൈ.എസ്) സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന മാനവസഞ്ചാരത്തിന്റെ ഭാഗമായി പത്മശ്രീ വി.പി.അപ്പുക്കുട്ട പൊതുവാള്‍, അസീസ് തായിനേരി, ടി.പി.ഭാസ്‌കരപ്പൊതുവാള്‍ എന്നിവരെ സന്ദര്‍ശിച്ചു.

സംസ്ഥാന ട്രഷറര്‍ അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, അബ്ദുള്‍ ഹക്കീം സഖാഫി, കെ.പി.ആസാദ് സഖാഫി, പി.കെ.ഖാസിം, നാസര്‍ ഹാജി മാതമംഗലം, എസ്.പി.നജീബ് ഹാജി, റഫീക്ക് പാണപ്പുഴ എന്നിവര്‍ നേതൃത്വം നല്‍കി.

ഭവനത്തിലെത്തിയ നേതാക്കളെ പത്മശ്രീ അപ്പുക്കുട്ട പൊതുവാള്‍ ചര്‍ക്ക നല്‍കി സ്വീകരിച്ചു.