മണികണ്ഠന്‍നായരുടെ ആത്മഹത്യാശ്രമം–അപകടനില തരണം ചെയ്തായി ആശുപത്രി അധികൃതര്‍-

തളിപ്പറമ്പ്: പുലര്‍ച്ചെ മൂന്നരയോടെ ഫേസ്ബുക്കില്‍ വിട എന്ന അടിക്കുറിപ്പുമായി മണികണ്ഠന്‍നായര്‍ ഇട്ട പോസ്റ്റ് ശ്രദ്ധയില്‍പെട്ട

ഒരു സുഹൃത്തിന്റെ ഇടപെടലാണ് ക്ഷേത്രത്തിനകത്ത് വിഷം കഴിച്ച നിലയില്‍ കണ്ട കെ.സി.മണികണ്ഠന്‍നായരെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചത്.

പോസ്റ്റ് കണ്ട ഉടനെ ഇദ്ദേഹം മണികണ്ഠന്‍നായുടെ സുഹൃത്തും പരിസ്ഥിതി പ്രവര്‍ത്തകനുമായ വിജയ് നീലകണ്ഠനെ വിവരമറിയിക്കുന്നു.

മരണം ക്ഷേത്രത്തിലായിരിക്കുമെന്ന ഫേസ് ബുക്ക് പോസ്റ്റിലെ കുറിപ്പ് കണ്ടതിനാല്‍ ഇരുവരും ക്ഷേത്രപരിസരത്തെത്തി നടത്തിയ അന്വേഷണത്തിലാണ് മതില്‍ക്കെട്ടിനകത്ത് വരാന്തയില്‍ കിടക്കുന്ന നിലയില്‍ മണികണ്ഠന്‍നായരെ കണ്ടത്. ഉടനെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പോലീസ് എത്തിയ ശേഷമാണ് ആംബുലന്‍സില്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ മിംസ് ആശുപത്രിയിലും എത്തിച്ചത്.

ഇദ്ദേഹം അപകടനില തരണംചെയ്തതായാണ് ലഭിക്കുന്ന വിവരം.

ഒന്‍പത് പേജുകളില്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച ആത്മഹത്യാകുറിപ്പില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട ചില നിസാരപ്രശ്‌നങ്ങളാണ് അത്മഹത്യ ചെയ്യാന്‍ കാരണമെന്ന് കാണുന്നുണ്ട്.