മഞ്ഞേരി ചോയിച്ചേരി കുടുംബ സംഗമം സംഘടിപ്പിച്ചു-
മയ്യില്‍: കണ്ടക്കൈ എം.സി കുടുംബ സംഗമം സംഘടിപ്പിച്ചു.

മഞ്ഞേരി ചോയിച്ചേരി തറവാട്ടിലെ കെ.കെ.കൃഷ്ണന് നമ്പ്യാര്‍. എം.സി.നാരായണി അമ്മ ദമ്പതികളുടെ അഞ്ച് തലമുറകളില്‍പ്പെട്ട 105 പേര് സംഗമത്തില്‍ പങ്കെടുത്തു.
കണ്ടക്കൈ കേളോത്ത് വീട്ടില്‍ നടന്ന സംഗമം മയ്യില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ വി.വി. അനിത ഉദ്ഘാടനം നിര്‍വ്വഹിച്ചു.
എം.സി പ്രഭാകരന് അധ്യക്ഷതവഹിച്ചു. എം.സി.ശ്രീധരന് സ്വാഗതം പറഞ്ഞു. എം.സി.രവീന്ദ്രന് അനുസ്മരണം നടത്തി.
എം.ഷീജ കുടുംബ ചരിത്രം അവതരിപ്പിച്ചു. കെ.കെ. ലക്ഷ്മിയമ്മ, കെ.കാര്‍ത്ത്യായനിയമ്മ, സി.വി. സാവിത്രി, പി.വി.ശോഭന, എം.ലീല, എം.കെ.രത്നവല്ലി, സി.കെ. ഭാഗ്യലക്ഷ്മി, കെ.കെ.സുരേഷ്,
കെ.കെ ചന്ദ്രന് നമ്പ്യാര്‍, സി.വി.സുമേഷ്, എം.ഷിജു, എം.സി.ഷാജി, പി.വി.ഉണ്ണികൃഷ്ണന്, എം.മോഹനന്, കെ.കെ.കുഞ്ഞികൃഷ്ണന്, എം.ശ്രീനിമ, വി.വി.ഷാജി എന്നിവര്‍ സംസാരിച്ചു.
മുതിര്‍ന്ന കുടുംബാംഗങ്ങളെ പൊന്നാടയണിയിച്ച് ആദരിച്ചു. എല്ലാ കുടുംബാംഗങ്ങള്‍ക്കും സ്നേഹോപഹാരം നല്കി.
എം.സി കുടുംബത്തിന്റെ വകയായി ഐ.ആര്.പി.സിക്ക് നല്കിയ സാന്ത്വന പരിചരണ ഉപകരണങ്ങള്‍ കൈത്തറി വികസന കോര്പ്പറേഷന് ചെയര്മാന് ടി.കെ.ഗോവിന്ദന് മാസ്റ്റര്‍, എന്‍.അനില്‍ കുമാര്‍, എം.പി ശ്രീധരന്, കെ.കെ.പ്രസാദ് എന്നിവര്ഏറ്റുവാങ്ങി. കലാ-കായികപരിപാടികളും സംഘടിപ്പിച്ചു.
