മണ്ണംകുണ്ട് സെന്റ് ജോര്‍ജ് കുരിശുപള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദാ തീരുനാള്‍ ഏപ്രില്‍ 20, 21 തീയതികളില്‍.

ചെമ്പേരി: മണ്ണംകുണ്ട് സെന്റ് ജോര്‍ജ് കുരിശുപള്ളിയില്‍ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുനാള്‍ ഏപ്രില്‍ 20 20, 21 തീയതികളില്‍ നടക്കും. 

20 ന് വൈകുന്നേരം 5.15 ന് കൊടിയേറ്റ് നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോനചര്‍ച്ച്
വികാരി റവ.ഡോ.ജോര്‍ജ് കാഞ്ഞിരക്കാട്ട് അറിയിച്ചു.

1960 ലാണ് നടുവില്‍ പഞ്ചായത്തിലെ മണ്ണംകുണ്ടില്‍ കുരിശുപള്ളി സ്ഥാപിച്ചത്. ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ നാനാജാതി മതസ്ഥര്‍ ദൈവാനുഗ്രഹം തേടിയെത്തുന്ന മലയോരത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് മണ്ണംകുണ്ട് സെന്റ് ജോര്‍ജ് കുരിശുപള്ളി.

20ന് വൈകുന്നേരം 5.15ന് കൊടിയേറ്റ് വികാരി റവ.ഡോ.ജോര്‍ജ് കാഞ്ഞിരക്കാട്ട് നിര്‍വഹിക്കും.

വൈകുന്നേരം 5.30ന് വിശുദ്ധ കുര്‍ബാനക്ക് ചെമ്പേരി ലാസലറ്റ് മരിയഭവന്‍ സുപ്പീരിയര്‍, റവ.ഫാ.ബെന്നി തടത്തിക്കുന്നേല്‍ കാര്‍മികനാവും.

21 ന് വൈകുന്നേരം 5ന് ആഘോഷമായ വി.കുര്‍ബാന വചന സന്ദേശം, ലദീഞ്ഞ് എന്നി ചടങ്ങുകള്‍ക്ക് നെടുവാലൂര്‍ ചര്‍ച്ച് വികാരി ഫാ.പോള്‍ ഇടത്തിനകത്ത് കാര്‍മികത്വം വഹിക്കും.

വൈകുന്നേരം 7 ന് ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം, സമാപനാശീര്‍വ്വാദം. രാത്രി 8-ന് കര്‍ണാനന്ദകരമായ വാദ്യമേളങ്ങള്‍. രാത്രി 8.30ന് പ്രശസ്ത ഗായകര്‍ പങ്കെടുക്കുന്ന പയ്യന്നൂര്‍ സ്വരരാഗ് ഓര്‍ക്കസ്ട്രയുടെ മെഗാഹിറ്റ് ഗാനമേളയും അരങ്ങേറും.