അഭിഭാഷകനെ വീട്ടിലെത്തി ആക്രമിക്കാന്‍ ശ്രമം: മണ്ണന്‍ സുബൈറിനും സംഘത്തിനുമെതിരെ കേസ്.

തളിപ്പറമ്പ്: സ്‌ക്കൂള്‍ പി.ടി.എ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭിഭാഷകനെ വീട്ടിലെത്തി ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ ചൊറുക്കള വെള്ളാരംപാറയിലെ മണ്ണന്‍ സുബൈറിന്റെ(38)യും മറ്റ് ആറുപേര്‍ക്കെതിരെയും തളിപ്പറമ്പ് പോലീസ് കേസെടുത്തു.

ഈ മാസം 13 ന് രാത്രി 8.40 നായിരുന്നു കേസിനാസ്പദമായ സംഭവം.

പുഷ്പഗരി ഗാന്ധിനഗറിലെ അമിയാസ് മാന്‍ഷനില്‍ താമസിക്കുന്ന തളിപ്പറമ്പിലെ അഭിഭാഷകന്‍ കുട്ടുക്കന്‍ മൊയ്തുവിന്റെ പരാതിയിലാണ് കേസ്.

സംഘംചേര്‍ന്ന് മാരകയായുധങ്ങളുമായി എത്തിയ മണ്ണന്‍ സുബൈര്‍ മൊയ്തുവിനെ തടഞ്ഞുനിര്ത്തി അശ്ലീലഭാഷയില്‍ ചീത്തവിളിക്കുയും കാറില്‍ നിന്ന് ഇരുമ്പ് കമ്പിയെടുത്ത് തലക്കടിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.

സി.എച്ച്.എം സ്‌ക്കൂളിന്റെ പി.ടി.എ ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ആക്രമത്തില്‍ കലാശിച്ചത്.