തമിഴ്നടന്‍ മനോബാല(69) നിര്യാതനായി. മലയാളത്തില്‍ ജോമോന്റെ സുവിശേഷങ്ങളില്‍ പെരുമാള്‍ എന്ന കഥാപാത്രമായി വേഷമിട്ടു.
ചെന്നൈ: പ്രശസ്ത തമിഴ് നടനും സംവിധായകനുമായ മനോബാല (69) അന്തരിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയായി കരള്‍ സംബന്ധമായ അസുഖത്തേത്തുടര്‍ന്ന് സ്വവസതിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം.
35 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ 450-ഓളം
ചിത്രങ്ങളിലാണ് മനോബാല വേഷമിട്ടത്.
കോമഡി, സഹനടന്‍ വേഷങ്ങളായിരുന്നു ചെയ്തതില്‍ ഏറെയും. 1979-ല്‍ ഭാരതിരാജ സംവിധാനം ചെയ്ത പുതിയ വാര്പ്പുകള് ആണ് ആദ്യചിത്രം.
കമല്‍ഹാസന്റെ നിര്‍ദേശാനുസരണം ഭാരതിരാജയുടെ അസിസ്റ്റന്റ് ആയാണ് സിനിമയില്‍ പ്രവേശിച്ചത്.
കാജല്‍ അഗര്‍വാള്‍ മുഖ്യവേഷത്തിലെത്തിയ ‘ഗോസ്റ്റി’യിലാണ് അവസാനമായി അഭിനയിച്ചത്.
രക്ഷകന്, കാക്ക കാക്ക, ബോയ്സ്, വില്ലന്‍, സേതു, പിതാമഗന്‍, അരുള്‍, പേരഴഗന്‍, ചന്ദ്രമുഖി, അന്യന്, ഗജിനി, അഴകിയ തമിഴ് മകന് തുടങ്ങിയവയാണ് ശ്രദ്ധേയമായ മറ്റുചിത്രങ്ങള്‍. 25-ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
ആഗായ ഗം ഗൈ ആണ് ആദ്യസംവിധാന സംരംഭം.
പിള്ളേ നിലാ, ഊര്‍ക്കാവലന്‍, എന്‍ പുരുഷന്‍താന്‍ എനക്ക് മട്ടുംതാന്‍, കറുപ്പ് വൈള്ളൈ, പാരമ്പര്യം തുടങ്ങിയവയാണ് സംവിധാനം ചെയ്തതില്‍ ശ്രദ്ധേയമായ ചിത്രങ്ങള്‍.
നിരവധി ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
2017 ല്‍ റിലീസായ സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷിന്റെ അച്ഛന് പെരുമാളിന്റെ വേഷത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.
ഉഷയാണ് ഭാര്യ. ഏകമകന് ഹരീഷ്.