മണ്‍സൂണ്‍ ബംബര്‍ 10 കോടി തളിപ്പറമ്പില്‍,

തളിപ്പറമ്പ്: മണ്‍സൂണ്‍ ബമ്പര്‍ 10 കോടിയുടെ ഒന്നാംസമ്മാനം തളിപ്പറമ്പ്  കുറുമാത്തൂര്‍ പൊക്കുണ്ടിലെ എ കെ ജി ലോട്ടറി സ്റ്റാള്‍ ഉടമ എ.കെ.ഗംഗാധരന്‍ വിറ്റടിക്കറ്റിന്
(എം സി 678572).

തളിപ്പറമ്പിലെ ലോട്ടറി മൊത്ത വ്യാപാരിയായ പി.വി.രാജിവന്റെ തമ്പുരാന്‍ ലോട്ടറിഏജന്‍സിയില്‍ നിന്നും  3 ദിവസം മുന്‍പ് എടുത്ത 4 ബുക്കില്‍നിന്നും വില്‍പന നടത്തിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

ചെങ്കല്‍ തൊഴിലാളിയായിരുന്ന ഗംഗാധരന്‍ തൊഴിലെടുക്കാന്‍ പറ്റാത്തതു കാരണം 4 വര്‍ഷത്തോളം  കാട്ട് വെട്ടി തെളിക്കുന്ന ജോലിയിലായിരുന്നു.

അതിനും സാധിക്കാതെ വന്നതോടെയാണ് ലോട്ടറി വില്‍പ്പനയിലേക്ക് തിരിഞ്ഞത്.

ഇപ്പോള്‍ 14 വര്‍ഷത്തോളമായി ലോട്ടറി വില്‍പ്പനടത്തുകയാണ്.

ഇതിന് മുന്‍പ് രണ്ട് തവണ   65 ലക്ഷവും, 75 ലക്ഷവും  ഒന്നാം സമ്മാനമായി ഗംഗാധരന്‍ വിറ്റടിക്കറ്റിന് ലഭിച്ചിറ്റുണ്ട്.

കൂടാതെ. രണ്ടാം സമ്മാനമായ  2 ലക്ഷം രൂപയും മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ വീതം 6 തവണയും കൂടാതെ മറ്റനേകം ചെറു സമ്മാനങ്ങളും എ.കെ.ജി. ലോട്ടറി സ്റ്റാള്‍ വഴി വിറ്റ ടിക്കറ്റിന് ലഭിച്ചിറ്റുണ്ട്.

ലോട്ടറി സ്റ്റാളില്‍ ഗംഗാധരനെ സഹായിക്കാന്‍ ഭാര്യ ചന്ദ്രികയും ഉണ്ടാകാറുണ്ട്.

ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളുള്ള ഇവിടെ സമ്മാനമടിച്ചത് അവര്‍ക്കാണെന്നാണ് പ്രചാരണം