കെ.മുരളീധരന്‍ എം.പിയുടെ മകന്‍ വിവാഹിതനായി.

 

തിരുവനന്തപുരം: കെ.മുരളീധരന്‍ എം.പിയുടെ മകന്‍ വിവാഹിതനായി. മുരളീഝരന്‍ തന്നെയാണ് ഫേസ് ബുക്ക് പേജിലൂടെ വിവരം അറിയിച്ചത്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ

എന്റെ മകന്‍ ശബരിനാഥ്‌ന്റെ വിവാഹമായിരുന്നു ഇന്ന്. സോണിയയാണ് വധു.അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു.അതിനാലാണ് ആരെയും ക്ഷണിക്കാന്‍ കഴിയാതിരുന്നത്. എല്ലാ പ്രിയപ്പെട്ടവരുടെയും സ്‌നേഹവും പ്രാര്‍ത്ഥനയും എന്റെ മകനും മകള്‍ക്കും ഒപ്പം ഉണ്ടാകണം.ശബരിക്കും സോണിയയ്ക്കും വിവാഹ മംഗളാശംസകള്‍ നേരുന്നു.