മാതൃമലയാളം മധുരമലയാളം പുരസ്‌ക്കാരം ടി.പി.ഭാസ്‌ക്കരപൊതുവാളിന്-

പരിയാരം പ്രസ്‌ക്ലബ്ബില്‍ നടത്തിയ
വാര്‍ത്താ സമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപനം

 

പരിയാരം: മാതൃമലയാളം മധുരമലയാളം പുരസ്‌ക്കാരം ടി.പി.ഭാസ്‌ക്കര പൊതുവാള്‍ക്ക്.

മലയാള ഭാഷയുടെ പ്രചുര പ്രചാരണാര്‍ത്ഥം രൂപീകരിക്കപ്പെട്ട കൂട്ടായ്മയായ മാതൃമലയാളം മധുരമലയാളം ഏര്‍പ്പെടുത്തിയ ആദ്യത്തെ പുരസ്‌ക്കാരമാണിത്.

മലയാള ഭാഷാപാഠശാലയുടെ ഡയരക്ടറായി പ്രവര്‍ത്തിച്ചു വരുന്ന ഭാസ്‌ക്കര പൊതുവാള്‍ക്ക് ഭാഷക്ക് നല്‍കിയ സേവനത്തിനാണ് പുരസ്‌ക്കാരം നല്‍കുന്നതെന്ന് സംഘാടകര്‍ പരിയാരം പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മാര്‍ച്ച് രണ്ടാം വാരത്തില്‍ മുന്‍ അഡീഷണല്‍ ചീഫ്‌സെക്രട്ടറി സി.വി.ആനന്ദബോസ് തളിപ്പറമ്പില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരം സമ്മാനിക്കും.

റിട്ട. ഹൈക്കോടതി ജഡ്ജി എ.വി.രാമകൃഷ്ണപിള്ള, ഉപദേശകസമിതി അദ്ധ്യക്ഷന്‍ റിട്ട.ഡി.ജി.പി പി.ചന്ദ്രശേഖരന്‍ ഐ.പി.എസ്, ഉപാദ്ധ്യക്ഷന്‍ കരിവെള്ളൂര്‍ മുരളി,

ഡോ.സി.വി. ആനന്ദബോസ് ഐ.എ.എസ് എന്നിവരുടെ അംഗീകാരത്തോടെയാണ് പുരസ്‌ക്കാരത്തിന് ഭാസ്‌ക്കരപൊതുവാളിനെ തെരഞ്ഞെടുത്തത്.

മാതൃമലയാളം കൂട്ടായ്മയിലെ കഥകളുടെ തമ്പുരാട്ടി ശ്രീകുമാരി ടീച്ചര്‍ക്ക്  നേരത്തെ പ്രഖ്യാപിച്ച  പുരസ്‌ക്കാരം ഈ ചടങ്ങില്‍ സമര്‍പ്പിക്കുന്നതാണ്.

വാര്‍ത്താസമ്മേളനത്തില്‍ കെ.സി.മണികണ്ഠന്‍ നായര്‍, പി.വി.സതീഷ് കുമാര്‍, അഡ്വ.എം.കെ.വേണുഗോപാലന്‍, പി.ടി.മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.