കൂട്ടുപുഴയില്‍ വീണ്ടും എം.ഡി.എം.എ പിടികൂടി, രണ്ടുപേര്‍ അറസ്റ്റില്‍.
ഇരിട്ടി. കൂട്ടുപുഴയില്‍ വീണ്ടും എം.ഡി.എം.എ പിടികൂടി, രണ്ടുപേര്‍ അറസ്റ്റില്‍.

വളപട്ടണം മന്ന സൗജാസിലെ ബഷീറിന്റെ മകന്‍ കെ.വി.ഹഷീര്‍(40), വളപട്ടണം വി.കെ.ഹൗസില്‍ വി.കെ.ഷമീര്‍(38) എന്നിവരെയാണ് ഇരിട്ടി എസ്.ഐ കെ.ഷറഫുദ്ദീന്‍ അറസ്റ്റ് ചെയ്തത്.
ഇവരില്‍ നിന്ന് 18.815 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
ഇന്ന് രാവിലെ 9.10 ന് കൂട്ടുപുഴ പുതിയ പാലത്തിന് സമീപം വെച്ചാണ് കെ.എല്‍13 ഇസഡ്-2791 ഹോണ്ട ജാസ് കാറില്‍ എത്തിയ ഇവരില്‍ നിന്ന് എം.ഡി.എം.എ .പിടിച്ചെടുത്തത്. .
ബംഗളൂരുവില്‍ നിന്ന് 16,000 രൂപക്ക് വാങ്ങിയതാണ് എം.ഡി.എം.എയെന്ന് ഇവര്‍ സമ്മതിച്ചു.
സീനിയര്‍ സി.പി.ഒ ദീപു, ഡ്രൈവര്‍ സി.പി.ഒ ആദര്‍ശ് എന്നിവരും പ്രതികളെ പിചികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
