എം.ഡി.എം.എ തലവന്‍ അറസ്റ്റില്‍

ശ്രീകണ്ഠാപുരം: ശ്രീകണ്ഠാപുരത്ത് വന്‍ എം.ഡി.എം.എ വേട്ട.

30.363 ഗ്രാം എം.ഡി.എം.എയമായി കണ്ണൂരിലെ ലഹരിമാഫിയ തലവനായി അറിയപ്പെടുന്ന യുവാവ് പോലീസ് പിടിയിലായി.

ചെങ്ങളായി അടുക്കത്തെ വരമ്പുമുറിയന്‍ ചാലില്‍ വി.സി.ഷബീറിനെയാണ്(42)ശ്രീകണ്ഠാപുരം എസ്.ഐ പി.പി.പ്രകാശന്റെ നേതൃത്വത്തില്‍ പോലീസും റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

ഇന്നലെ ഉച്ചക്ക് 12 ന് നടന്ന ഷബീറിന്റെ വീട് റെയിഡ് ചെയ്താണ് എം.ഡി.എം.എ പിടികൂടിയത്.

എം.ഡി.എം.എ കേസില്‍ ജാമ്യത്തിലിറങ്ങി മാസങ്ങള്‍ക്ക് ശേഷമാണ് ഈയാള്‍ വീണ്ടും പിടിയിലായത്.

വീടിന് ചുറ്റും കൂറ്റന്‍ മതിലും നിരീക്ഷണക്യാമറകളും കാവലിന് പട്ടികളെയും വെച്ചാണ് ഈയാള്‍ ലഹരി കച്ചവടം നടത്തിയിരുന്നത്.

ഗ്രേഡ് എസ്.ഐ എന്‍.പി.സുരേഷ്, ഗ്രേഡ് എ.എസ്.ഐ എം.വി.ഗിരീഷ്‌കുമാര്‍, സി.പി.ഒ ജുബീഷ് കെ.ചാക്കോ എന്നിവരും ഡാന്‍സാഫ് ടീം അംഗങ്ങളും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.