മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍-

തലശ്ശേരി: കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി.

മലപ്പുറം ഏറനാട് നറുകര പട്ടര്‍കുളം സ്വദേശി അത്തിമണ്ണില്‍ വീട്ടില്‍ എ.എം.മുഹമ്മദ്അനീസിനെ(26)യാണ് റേഞ്ച് അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി. ദീപക്കും സംഘവും പിടികൂടിയത്. 

സ്‌ട്രൈക്കിംഗ്  ഫോഴ്‌സ് ഡ്യൂട്ടിയുടെ ഭാഗമായി പട്രോള്‍ നടത്തി വരവെ ന്യൂമാഹി കുറിച്ചിയില്‍ ദേശീയപാതയില്‍ കിടാരംകുന്നില്‍ വെച്ചാണ് വാഹന പരിശോധനക്കിടെ കെ.എല്‍.10.ബി.ഡി.1237

നമ്പര്‍മാരുതി ഈക്കോ വാനില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന മാരക ലഹരി മരുന്നായ 7.150 ഗ്രാം എം.ഡി.എം.എ.എക്‌സൈസ് സംഘം പിടികൂടിയത്.

റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെ.സി.ഷിബു, ടി.വി.രാജേഷ് ശങ്കര്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ

സി.പി.രതീഷ്, കെ.കെ.സമീര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ജസ്‌ന ജോസഫ്  ഡ്രൈവര്‍  എം.എ.സുരാജ് എന്നിവരും ഉണ്ടായിരുന്നു.