മാധ്യമപ്രവര്‍ത്തക ക്ഷേമസഹകരണസംഘം-ഉദ്ഘാടനം ജൂണ്‍-23 ന്- നേതൃത്വം നല്‍കുന്നത് കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്.
പത്തനംതിട്ട: സംസ്ഥാനത്ത് ആദ്യമായി നിലവില്‍വരുന്ന മാധ്യമപ്രവര്‍ത്തക ക്ഷേമസഹകരണസംഘം ഉദ്ഘാടനം ജൂണ്‍-23 ന് വെള്ളിയാഴ്ച്ച പന്തളം ലയണ്‍സ്ക്ലബ്ബ് ഹാളിലെ പി.ടി.രാധാകൃഷ്ണക്കുറുപ്പ് നഗറില്‍ നടക്കും.
പത്തനംതിട്ട ജില്ലാ മാധ്യമപ്രവര്‍ത്തക ക്ഷേമ സഹകരണസംഘം എന്ന സഹകരണസംഘം ഉദ്ഘാടനത്തോടനുബന്ധിച്ച് ചേരുന്ന സമ്മേളനം വൈകുന്നേരം 3.30 ന് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
സഹകരണ മന്ത്രി വി.എന്‍.വാസവന് സംഘം ഉദ്ഘാടനം നിര്‍വ്വഹിക്കും.
ഓഫീസ് ഉദ്ഘാടനവും ആദ്യ നിക്ഷേപം സ്വീകരിക്കലും നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വ്വഹിക്കും.
സംഘം പ്രസിഡന്റ് റെജി സാമുവേല്‍ അധ്യക്ഷത വഹിക്കും.
ഡയരക്ടര്‍ ബാബുതോമസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.
കെ.കെ.യു ദേശീയ എക്സിക്യുട്ടീവിലേക്ക് തെരഞ്ഞെടുത്ത മാധ്യമപ്രവര്‍ത്തകരെ ആന്റോ ആന്റണി എം.പി ആദരിക്കും.
അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം മാത്യു ടി.തോമസ് എം.എല്‍.എയും ഷെയെര്സര്ട്ടിഫിക്കറ്റ് വിതരണം കെ.യു.ജിനേഷ്കുമാര്‍ എം.എല്‍.എയും നിര്‍വ്വഹിക്കും.
സംഘം അംഗങ്ങളുടെ മക്കളില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ പ്രമോദ് നാരായണന് എം.എല്‍.എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരനും ആദരിക്കും.
ഡിഗ്രി-പി.ജി വിദ്യാര്‍ത്ഥികളെ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ.എസ്.അയ്യര്‍ ആദരിക്കും.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ പന്തളം നഗരസഭാധ്യക്ഷ സുശീല സന്തോഷ് ആദരിക്കും.
സംഘം ലോഗോ പ്രകാശനം പത്തനംതിട്ട പി.ആര്.പി.സി ചെയര്‍മാര്‍ കെ.പി.ഉദയഭാനു നിര്‍വ്വഹിക്കും.
സതീഷ് കൊച്ചുപറമ്പില്‍, എ.പി.ജന്‍, വി.ഒ.സൂരജ്, രേഖാ അനില്‍, എസ്.രാജേന്ദ്രപ്രസാദ്, റോണി സഖറിയ, ചിത്തിര സി.ചന്ദ്രന്, പി.ബി.ഹര്‍ഷകുമാര്‍, ടി.ഡി.ബൈജു, എം.പി.ഹിരണ്‍, കെ.അനില്‍, അനില്‍ ബിശ്വാസ്, കെ.സി.സ്മിജന്‍, മനോജ് പുളിവേലില്‍,
സനില്‍ അടൂര്‍, ആഷിക്ക് മണിയംകുളം, എം.സുജേഷ്, അന്‍വര്‍.എം.സാദത്ത്, ഷാജി തോമസ്, ജിജുവൈക്കത്തുശേരി, .എം.സി.സിബി, എന്‍.ശശികുമാര്‍, ബി.നദീറ ബീഗം, മഞ്ജു വിനോദ്, ശ്രീജേഷ് വി.കൈമള്‍ എന്നിവര്‍ പ്രസംഗിക്കും.
ബിനോയ് വിജയന് സ്വാഗതവും രാജു കടക്കരപ്പള്ളി നന്ദിയും പറയും.