മെമ്മോറാല്‍ജിയ-98 കാല്‍ നൂറ്റാണ്ടിന് ശേഷം അവര്‍ ഒത്തുചേര്‍ന്നു.

തളിപ്പറമ്പ്: കാല്‍ നൂറ്റാണ്ടിന് ശേഷം മെമ്മോറാള്‍ജിയ-98 എന്ന പേരില്‍ അവര്‍ ഒത്തുചേര്‍ന്നു.

തളിപ്പറമ്പ്‌സര്‍ സയ്യിദ് കോളേജില്‍ 1995-98 വര്‍ഷങ്ങളില്‍ ഡിഗ്രി പഠനം നടത്തിയവരാണ് ഒത്തുചേര്‍ന്നത്.

കോളേജ് പഠനം കഴിഞ്ഞ് 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ബാച്ചിലെ പലര്‍ക്കും കാണാനുള്ള അവസരം ഉണ്ടാകുന്നത്.

ഒമാന്‍, യു.എ.ഇ, ഖത്തര്‍, ബഹറിന്‍, ജര്‍മനി എന്നീ വിദേശ രാജ്യങ്ങളില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നുമുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എത്തിച്ചേര്‍ന്നു.

സി.ഡി.എം.ഇ.എ ജനറല്‍ സെക്രട്ടറി അള്ളാകുളം മഹമ്മൂദ് ഉദ്ഘാടനം ചെയ്തു.

സംഘടക സമിതി ചെയര്‍മാന്‍ അഡ്വ.സക്കരിയ കായക്കൂല്‍ അധ്യക്ഷത വഹിച്ചു.

ഉച്ചക്ക് ശേഷം നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ അവതരിപ്പിച്ച കലാപരിപാടികള്‍ക്ക് സീരിയല്‍ താരം നൗഫല്‍ റഹ്‌മാന്‍ നേതൃത്വം നല്‍കി.

ജനറല്‍ കണ്‍വീനര്‍ കെ.ടി.സാജിദ് ചെറുകുന്ന്, ഇംതിയാസ്, മുഹമ്മദ് കുഞ്ഞി ചെങ്ങളായി, അബ്ദുല്‍ ജബ്ബാര്‍, അഷ്റഫ്, മുഹമ്മദ് റാഫി, അജിത് കുമാര്‍, അബ്ദുല്‍ വാജിദ്, മുഹ്‌സിന്‍ എന്നിവര്‍ സംസാരിച്ചു.

രണ്ടാം ഘട്ട പരിപാടി ഗുരു വന്ദനം നവംബര്‍ 2023 നും ഫാമിലി മീറ്റ് ജനുവരിയിലും നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.