എം.ഇ.എസ്.ഓണാഘോഷം ടി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.

കണ്ണൂര്‍: മുസ്ലിം എജുക്കേഷണല്‍ സൊസൈറ്റിയുടെ (എം.ഇ.എസ്) ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ നടന്ന ഓണാഘോഷം പ്രമുഖ കഥാകൃത്തും സാംസ്‌കാരിക നായകനുമായ ടി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.

എം.ഇ.എസ്. സംസ്ഥാന പ്രസിഡന്റ് കെ.ഫസല്‍ ഗഫുര്‍ അധ്യക്ഷത വഹിച്ചു.

കണ്ണൂര്‍ മേയര്‍ ടി.ഒ.മോഹനന്‍, കെ.സി.സോമന്‍ നമ്പ്യാര്‍ (ഡയറക്ടര്‍, കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ), മുസ്ലീം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുള്‍ കരീം ചേലേരി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കന്മാര്‍ സംബന്ധിച്ചു.