നീ കാറെടുത്ത് കോളേജില്‍ വന്ന് ചെത്തും അല്ലേടാ—–
പരിയാരം: കോളേജില്‍ കാറെടുത്തുവന്ന് ഷൈന്‍ ചെയ്യുന്നുവെന്നാരോപിച്ച് ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം, മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ വധശ്രമത്തിന് കേസ്.
വിളയാങ്കോട് എം.ജി.എം പോളിടെക്‌നിക്ക് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി അരവഞ്ചാല്‍ പെരിന്തട്ടയിലെ സല്‍മാന്‍ റാഷിദിനാണ് മര്‍ദ്ദനമേറ്റത്.
16 ന് രാവിലെയായിരുന്നു സംഭവം. സല്‍മാന്‍ കോളേജിലേക്ക് കാറുമായി വന്നത് ചോദ്യം ചെയ്ത മൂന്നാംവര്‍ഷം വിദ്യര്‍ത്ഥികളായ കൊല്ലം സ്വദേശി അനശ്വര്‍, ഹാഫിസ്, മുസമ്മില്‍ എന്നിവര്‍ ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും ബൂട്ടിട്ട് നെഞ്ചത്ത് ചവിട്ടുകയും ചെയ്തതായാണ് പരാതി.
പരിക്കേറ്റ സല്‍മാന്‍ റാഷിദിനെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
മര്‍ദ്ദിച്ച മൂന്ന് വിദ്യാര്‍ത്ഥികളേയും കോളേജില്‍ നിന്ന് സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ പരിയാരം പോലീസ് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.
