2022 ലെ ബാഡ്ജ് ഓഫ് ഓണര്‍ അര്‍ഹയായി കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി എം.ഹേമലത ഐ പി എസ്.
തിരുവനന്തപുരം: 2022 ലെ ബാഡ്ജ് ഓഫ് ഓണര്‍ അര്‍ഹയായി കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി എം.ഹേമലത ഐ പി എസ്.

നിഗൂഢമായ കുറ്റകൃത്യങ്ങള്‍ പരിഹരിക്കുന്നതിന് ഗണ്യമായി സമയവും പ്രയത്‌നവും ചെലവഴിച്ച പോലീസുകാരെ പ്രോത്സാഹിപ്പിക്കുന്നതിനും അഭിനന്ദിക്കുന്നതിനുമായി അത്തരം ചുമതലകളിലെ അന്വേഷണ മികവിനാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബാഡ്ജ് ഓഫ് ഓണര്‍ നല്‍കുന്നത്.
ആംഡ് ബറ്റാലിയന്‍ അഡ്മിനിസ്‌ട്രേറ്റില്‍ മികച്ച പ്രകടനത്തിന് കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലതക്കും
ഇരിക്കൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ദൃശ്യം മോഡല്‍ കൊലപാതകം നടത്തിയ പ്രതിയെ പിടികൂടിയ സബ് ഇന്‍സ്‌പെക്ടര്‍ എം.വി.ഷീജു,
റിട്ടയേര്‍ഡ് സബ് ഇന്‍സ്‌പെക്ടര്‍ മുസ്തഫ കല്ലില്‍,
അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ റോയ് ജോണ്‍,
സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എ.രതീഷ്
എന്നിവരും ഈ വര്‍ഷം നല്‍കിയ സംസ്ഥാന പോലീസ് മേധാവിയുടെ 2022 ലെ ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരത്തിന് അര്‍ഹരായി.
