തളിപ്പറമ്പ് ബ്ലോക്ക് ക്ഷീരസംഗമം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് ക്ഷീരസംഗമം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ഏറ്റവും കൂടുതല്‍ പാല്‍ അളന്ന ക്ഷീരകര്‍ഷകരെ പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബയും കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.എം.സീനയും ചേര്‍ന്ന് ആദരിച്ചു.

മികച്ച യുവകര്‍ഷകനുള്ള അവാര്‍ഡ് ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണന്‍ സമ്മാനിച്ചു.

അസി.മില്‍ക്ക് പ്രൊക്യൂര്‍മെന്റ് ഓഫീസര്‍ പി.എം.ഷാജി, ടി.ജനാര്‍ദ്ദനന്‍, കെ.വി.കണ്ണന്‍, ടി.മനോഗരന്‍, കെ.രമേശന്‍,

സി.പി.മനോജ്, എം.വി.രവീന്ദ്രന്‍, സി.ലക്ഷ്മണന്‍ എന്നിവര്‍ പ്രസംഗിച്ചു.

സെമിനാറില്‍ ഡോ.ശ്വേതന്‍ മോഹന്‍, പി.പി.സുനൈന, സി.നാരായണന്‍, അജുന മോഹന്‍ എന്നിവര്‍ പങ്കെടുത്തു. സ്വാഗതസംഘം ചെയര്‍മാന്‍ എം.വല്‍സനാരായണന്‍ സ്വാഗതം പറഞ്ഞു.