തിരുവനന്തപുരം സ്വദേശിയെ പരിയാരത്ത് കാണാതായി.

പരിയാരം: തിരുവനന്തപുരം സ്വദേശിയെ പരിയാരം അമ്മാനപ്പാറയിലെ ജോലസ്ഥലത്തുനിന്നും കാണാതായി.

തിരുവനന്തപുരം നെടുമങ്ങാട് വാമനപുരം ആനക്കുടി സ്വദേശി മണ്ഡപക്കുന്നില്‍ വീട്ടില്‍ കെ.ഷിബു(44)നെയാണ് കാണാതായത്.

11-ാം തീയതിമുതലാണ് ഇയാളെ കാണാതായത്.

2012 മുതല്‍ അമ്മാനപ്പാറയിലെ വിന്‍ഡ്‌റൂബ് ഇന്‍ഡസ്ട്രീസ് കമ്പിനിയില്‍ പ്രൊഡക്ഷന്‍ മാനേജരായി ജോലി ചെയ്തുവരികയായിരുന്നു.

സ്ഥാപന ഉടമ പാപ്പിനിശേരി ഗേറ്റിന് സമീപത്തെ അനുഗ്രഹ് വീട്ടില്‍ ടി.വി.സാഹിറിന്റെ പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു,