ശ്രീനിധി ബസ്സിലെ യുദ്ധപ്പിരിവ് പ്രതിഷേധം ശക്തം
പിലാത്തറ: ശ്രീനിധി എന്ന സ്വകാര്യ ബസ് ഡിഫന്‍സ് ഫണ്ടിലേക്ക്
പണം നല്‍കാന്‍ കാരുണ്യയാത്രാ മോഡലില്‍ പിരിവ് നടത്തിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധം.
ഇന്നലെയാണ് ശ്രീനിധിയുടെ 13 ബസുകളിലെ ഒരു ദിവസത്തെ കളക്ഷന്‍ തുക ഡിഫന്‍സ് ഫണ്ടിലേക്ക് നല്‍കുമെന്ന ബാനറുമായി ബസുകള്‍ സര്‍വീസ് നടത്തിയത്.
ഇതിനെതിരെ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത നല്‍കുകയും ചെയ്തിരുന്നു.
ഈ വിഷയം സമൂഹമാധ്യമങ്ങളിലും വലിയ ചര്‍ച്ചകള്‍ക്കിടയാക്കി.
ബസ് ജീവനക്കാരുടെ സംഘടനാ ഭാരവാഹി ഉള്‍പ്പെടയുള്ള നിരവധിപേരാണ് ഇതിനെതിരെ പ്രതികരിച്ചത്.
ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ഇതിനെ വിമര്‍ശിച്ചു.
ബസ് മുതലാളിക്ക് ഉള്‍പ്പെടെ ആര്‍ക്കും ഡിഫന്‍സ് ഫണ്ടിലേക്ക് സംഭാവനകള്‍ നല്‍കാം.
എന്നാലത് കാരുണ്യയാത്രാ മോഡലില്‍ പൊതുജനങ്ങള്‍ക്കിടയില്‍ പിരിവുനടത്തിയതാണ് വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്.
