Skip to content
തളിപ്പറമ്പ്: ഇരുപതുകാരിയെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
പട്ടുവം ഇടമുട്ടിലെ പരിയാരത്ത് വീട്ടില്‍ കെ.കെ.റാഷിദിന്റെ മകള്‍ പി.ഫാത്തിമത്ത് റാനിയയെയാണ് ഫിബ്രവരി 18 ന് വൈകുന്നേരം മൂന്ന് മണി മുതല്‍ കാണാതായത്.
കൊല്ലം സ്വദേശി അലന് എന്നയാളോടൊപ്പം പോയതായി സംശയിക്കുന്നുവെന്ന് കാണിച്ച് മാതാവ് പി.ഹയറുന്നീസ നല്കിയ പരാതിയിലാണ് കേസെടുത്തത്.