പലസ്തീന് ഐക്യദാര്ഡ്യറാലിയിലേക്ക് സി.പി.എമ്മിനെ ക്ഷണിച്ച് എം.കെ.രാഘവന് എം.പി.
കോഴിക്കോട്: കോണ്‍ഗ്രസിന്റെ പലസ്തീന് ഐക്യദാര്‍ഢ്യ റാലിയിലേക്ക് സിപിഎം പ്രവര്‍ത്തകരെ ക്ഷണിച്ച് എം.കെ.രാഘവന് എം.പി. റാലിയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കും പങ്കെടുക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ തിരിച്ചു വരവായിരിക്കും റാലിയെന്നും എം.കെ.രാഘവന് പറഞ്ഞു. സിപിഎം നടത്തിയ പലസ്തീന് ഐക്യദാര്‍ഢ്യ റാലിയിലേക്ക് ലീഗിനായിരുന്നു ക്ഷണം. എന്നാല്‍ കോണ്‍ഗ്രസ് നടത്തുന്ന റാലിയിലേക്ക് സിപിഎം പ്രവര്‍ത്തകരെയും ക്ഷണിക്കുകയാണ് കോണ്‍ഗ്രസ്. പലസ്തീനൊപ്പം നില്ക്കുന്ന എല്ലാവര്ക്കും റാലിയുടെ ഭാഗമാകാമെന്നും എം.കെ.രാഘവന് പറഞ്ഞു. കോഴിക്കോട്ടെ കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പരിപാടിയായിരിക്കും പലസ്തീന് ഐക്യദാര്‍ഢ്യ റാലിയെന്ന് എം.പി വ്യക്തമാക്കി. നവംബര്‍ 23-ന് വൈകുന്നേരം 3-മണിക്ക് കോഴിക്കോട് കടപ്പുറത്താണ് അരലക്ഷം പേരെ പങ്കെടുപ്പിച്ചു കൊണ്ട് കോണ്‍ഗ്രസ് റാലി സംഘടിപ്പിക്കുന്നത്.