തളിപ്പറമ്പ് മാര്‍ക്കറ്റ് നവീകരിക്കാന്‍ നഗരസഭാ ചെയര്‍മാനേയും ജനപ്രതിനിധികളേയും ക്ഷണിക്കാതെ എം.എല്‍.എ യോഗം വിളിച്ചത് വിവാദമായി.
തളിപ്പറമ്പ്: നഗരസഭാ അധികൃതരെ അറിയിക്കാതെ എം.എല്‍.എ തളിപ്പറമ്പ് മാര്‍ക്കറ്റ് നവീകരിക്കാന്‍ എം.എല്‍.എ താലൂക്ക് ഓഫീസില്‍ യോഗം വിളിച്ചത് വിവാദമായി.
നഗരസഭാ ചെയര്‍പേഴ്‌സനേയോ വൈസ് ചെയര്‍മാനേയോ ടൗണ്‍ വാര്‍ഡ് കൗണ്‍സിലറായ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാറിനേയോ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല.
നഗരസഭാ സെക്രട്ടെറി യോഗത്തില്‍ പങ്കെടുത്തിരുന്നു.
യോഗം തുടങ്ങുന്നതിന് മുമ്പായി ആര്‍.ഡി.ഒയും എം.എല്‍.എയും വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭനെ യോഗത്തിലേക്ക് വിളിച്ചുവെങ്കിലും വ്യക്തിപരമായ തിരക്കുകള്‍ കാരണം പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു.
നിലവില്‍ വഖഫ് ഭൂമിയിലാണ് തളിപ്പറമ്പ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്.
തദ്ദേശ ഭരണ സ്ഥാപനത്തിലെ ജനപ്രതിനിധികളെ ക്ഷണിക്കാതെ നടത്തിയ മാര്‍ക്കറ്റ് നവീകരണയോഗം വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
