ശരീരമാകെ വെട്ടിനുറുക്കി മരിച്ചെന്ന് കരുതി കാട്ടിലുപേക്ഷിച്ച അരിയിലിലെ ആശാരിപ്പണിക്കാരനായിരുന്ന വള്ളേരി മോഹനന് മരിച്ചു.
തളിപ്പറമ്പ്: ശരീരമാകെ വെട്ടിനുറുക്കി മരിച്ചെന്ന് കരുതി കാട്ടിലുപേക്ഷിച്ച അരിയിലിലെ ആശാരിപ്പണിക്കാരനായിരുന്ന വള്ളേരി മോഹനന് മരിച്ചു.
കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ഇന്ന് വെള്ളിയാഴ്ച്ച രാവിലെയായിരുന്നു മരണം.
2012 ഫെബ്രുവരി 21-ന് രാവിലെ 8.30 നാണ് ലീഗ് അക്രമികള്‍ വീട്ടിലെത്തി മോഹനനെ പിടിച്ചു കൊണ്ടു പോയി വെട്ടിനുറുക്കി മരിച്ചെന്ന് കരുതി കാട്ടിലുപേക്ഷിച്ചത്.
തലയിലുള്‍പ്പടെ ശരീരമാസകലം വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ 13 വര്‍ഷത്തിലേറെയായി കിടപ്പിലായിരുന്നു.
മോഹനനെ അക്രമികള്‍ പിടിച്ചു കൊണ്ടുപോകുന്നത് തടയാന്‍ ശ്രമിച്ച സ്കൂള്‍ വിദ്യാര്‍ഥിയായ മകന് മിഥുനെയും ഇരുമ്പു വടി കൊണ്ടടിച്ചും വെട്ടിയും പരിക്കേല്‍പ്പിച്ചു.
ലീഗ് അക്രമികള്‍ കാട്ടിലുപേക്ഷിച്ച മോഹനനെ ഒരു മണിക്കൂറിലേറെ തെരഞ്ഞാണ് ഭാര്യയും അയല്‍ക്കാരുമുള്‍പ്പടെ കണ്ടെത്തിയത്- തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചതും അക്രമികള്‍ തടഞ്ഞു.
തുടര്‍ന്ന് ആംബുലന്‍സ് വിളിച്ചുവരുത്തി മറ്റൊരു വഴിയിലൂടെ ചുമന്നെടുത്താണ് ആശുപത്രിയിലെത്തിക്കാനായത്.
എന്നും കാണുന്നവരും മോഹനനെ ആശാരിപ്പണിക്ക് വിളിക്കുന്നവരുമായ 10 പേരാണ് മോഹനനോട് ഈ ക്രൂരത കാണിച്ചതെന്ന് ഭാര്യ രാധ പറയുന്നു.
വീട് കൊള്ളയടിക്കുകയും ജനല്‍ച്ചില്ലുകള്‍ അടിച്ചു പൊളിക്കുകയും ചെയ് ശേഷമാണ് അക്രമികള്‍ സ്ഥലം വിട്ടത്.
ഏറെക്കാലം ആശുപത്രിയിലായിരുന്ന മോഹനന് പിന്നീട് അരിയിലില്‍ നിന്ന് മാറി മാതമംഗലത്തെ ബന്ധുവീട്ടില്‍ താമസിക്കുകയായിരുന്നു.
സമാനമായി തളിപ്പറമ്പിലും പരിസരത്തെയും 11 വീടുകളും ലീഗുകാര്‍ കൊള്ളയടിച്ചിരുന്നു.
ഒട്ടേറെ കടകളും സ്ഥാപനങ്ങളും ലീഗ് ഇതിന്റെ തുടര്‍ച്ചയായി കൊള്ളയടിച്ചു.
തളിപ്പറമ്പ് ഹരിഹര്‍ ടാക്കീസിനടുത്ത് രമാദേവിയെയും അടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.
ഇതുള്‍പ്പടെ ദിവസങ്ങളോളം തളിപ്പറമ്പ് നഗരത്തിലും പരിസരങ്ങളിലും ലീഗ് പ്രവര്‍ത്തകര്‍ സിപി എം പ്രവര്‍ത്തകരെയും സ്ഥാപനങ്ങളെയും തെരഞ്ഞ് പിടിച്ച് അക്രമിച്ചിരുന്നു. സംസ്ക്കാരം നാളെ രാവിലെ 10 ന് മാതമംഗലം പേരൂലില്‍.
