വീണുകിട്ടിയ പണവും സ്വര്‍ണവുമടങ്ങിയ പേഴ്‌സ് ഉടമസ്ഥനെ കണ്ടെത്തി തിരികെ നല്‍കി-

 

പിലാത്തറ: വീണുകിട്ടിയ പണവും സ്വര്‍ണ്ണവും അടങ്ങിയ പഴ്‌സ് ഉടമസ്ഥന് തിരിച്ച് നല്‍കി ഹരിത കര്‍മ്മ സേനാ അംഗങ്ങള്‍ മാതൃകയായി.

ചെറുതാഴം പഞ്ചായത്ത് ഹരിത കര്‍മ്മ സേനാ അംഗങ്ങളായ ജര്‍ലി വി ജോണ്‍, എ.ബിന്ദു, എം.വി.റീജ എന്നിവരും നാട്ടുകാരനായ സജിത്തും കൂടിയാണ് പഴ്‌സ് തിരിച്ച് നല്‍കിയത്.

നരിക്കാംവള്ളി അറത്തില്‍ ചെറുപാറ റോഡരികില്‍ നിന്നും ലഭിച്ച പണവും മോതിരവും അടങ്ങിയ പേഴ്‌സ് ബാങ്ക് രസീതി മുഖേന ഉടമസ്ഥനെ തേടി കണ്ടു പിടിക്കുകയായിരുന്നു.

ചെറുതാഴം പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ പ്രസിഡന്റ് എം.ശ്രീധരന്റെ സാന്നിധ്യത്തില്‍ ഉടമ ഉണ്ണികൃഷ്ണന് തിരിച്ചു നല്‍കി.