വാനരവസൂരി കേന്ദ്രസംഘം നാളെ പരിയാരത്ത്
പരിയാരം: വാനരവസൂരി ബാധിച്ച് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന രോഗിയെ പരിശോധിക്കാനും ചികില്‍സ സംബന്ധിച്ച് കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച പ്രത്യേക സംഘം നാളെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തും.
രാവിലെ തിരുവനന്തപുരത്ത് എത്തുന്ന സംഘം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന രോഗിയെ സന്ദര്‍ശിച്ച ശേഷമായിരിക്കും ഉച്ചക്ക് ശേഷം പരിയാരത്തെത്തുക.
12.45 നുള്ള വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങുന്ന സംഘം നേരിട്ട് പരിയാരത്തെത്തും.
വിഗ്ദ്ധരായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ മൂന്നംഗങ്ങളാണ് കേന്ദ്രസംഘത്തിലുള്ളത്.
അതിനിടെ മെഡിക്കല്‍ കോളേജ് ഐസോലേഷന്‍ വാര്‍ഡില്‍ ചികില്‍സയില്‍ കഴിയുന്ന രോഗിയുടെ നില അതുപോലെ തുടരുകയാണെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി.
ശരീരത്തില്‍ കൂടുതതല്‍ കുമിളകള്‍ ഉണ്ടായിട്ടില്ലെന്നും രോഗിയുമായി അടുത്തിടപഴകിയ ആര്‍ക്കും തന്നെ ഇതേവരെ രോഗലക്ഷണങ്ങളൊന്നുമില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
കുമിളകള്‍ പൂര്‍ണായി അമര്‍ന്ന് പൊറ്റകള്‍ അടര്‍ന്നു തീര്‍ന്നാല്‍ മാത്രമേ രോഗി പൂര്‍ണമായും സുഖപ്പെടുകയുള്ളൂ.
അതുവരെ മെഡിക്കല്‍ കോളേജില്‍ തുടരും. രോഗം ഭേദമായെന്നറിയാന്‍ ശ്രവപരിശോധന ആവശ്യമില്ലെന്നും ആളുപത്രി അധികൃതര്‍ പറഞ്ഞു.