വാനരവസൂരി-രോഗി സുഖം പ്രാപിക്കുന്നു-
പരിയാരം: വാനരവസൂരി ബാധിച്ച് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന പയ്യന്നൂര്‍ സ്വദേശി സുഖം പ്രാപിച്ചുവരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കഴിഞ്ഞ ജൂലായ് 16 നാണ് ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
ശരീരത്തിലെ കുമിളകള്‍ കരിഞ്ഞുതുടങ്ങിയിട്ടുണ്ടെന്നും ഇപ്പോള്‍ ശാരീരിക പ്രശ്‌നങ്ങളൊന്നും ഇദ്ദേഹത്തിനില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
എന്നാല്‍ രോഗം പൂര്‍ണമായി മാറിയാലും 21 ദിവസം കഴിയാതെ ഡിസ്ചാര്‍ജ് ചെയ്യില്ലെന്നും അവര്‍ അറിയിച്ചു.
21 ദിവസം വരെ രോഗം മറ്റുള്ളവര്‍ക്ക് പകരാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാലാണിത്.
